Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅവസാന ലാപ്പിൽ ഇനി...

അവസാന ലാപ്പിൽ ഇനി വോട്ടോട്ടം

text_fields
bookmark_border
candidate
cancel
camera_alt

എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന് കു​ണ്ട​റ​യി​ല്‍ ന​ല്‍കി​യ സ്വീ​ക​ര​ണം 

കൊ​ല്ലം: പോ​രാ​ട്ട​ചൂ​ടി​ന്‍റെ അ​വ​സാ​ന​ലാ​പ്പി​ൽ അ​ങ്കം ഒ​ന്നു​കൂ​ടി മു​റു​ക്കു​ക​യാ​ണ്​​ പോ​രാ​ളി​ക​ൾ. ഒ​രു വോ​ട്ടു​പോ​ലും വി​ട്ടു​പോ​ക​രു​തെ​ന്ന ല​ക്ഷ്യ​വു​മാ​യി, പാ​ർ​ല​മെ​ന്‍റ്​ മ​ണ്ഡ​ല​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും വ​രെ എ​ത്തി​ച്ചേ​ർ​ന്നു എ​ന്ന്​ ഉ​റ​പ്പി​ക്കാ​നു​ള്ള നെ​ട്ടോ​ട്ടം. കൊ​ല്ലം മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫി​ന്‍റെ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​നും എ​ൽ.​ഡി.​എ​ഫി​ന്‍റെ എം. ​മു​കേ​ഷും എ​ൻ.​ഡി.​എ​യു​ടെ ജി. ​കൃ​ഷ്ണ​കു​മാ​റും അ​വ​സാ​ന ഘ​ട്ട ഓ​ട്ട​ത്തി​ന്‍റെ ചൂ​ടി​ലാ​ണ്.

ആ​ദ്യ​ര​ണ്ട്​ പ​ര്യ​ട​ന​ഘ​ട്ട​ങ്ങ​ളി​ൽ ​എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ്​ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​ന​ങ്ങ​ളി​ൽ ശ്ര​ദ്ധ. ദേ​ശീ​യ​ത​ല​ത്തി​ലെ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം ക​ഴി​ഞ്ഞ ആ​ഴ്​​ച​ക​ളി​ലാ​യി മ​ണ്ഡ​ല​ത്തി​ലെ​ത്തി ത​ങ്ങ​ളു​ടെ നേ​താ​ക്ക​ൾ​ക്കാ​യി പ്ര​ച​ര​ണം കൊ​ഴു​പ്പി​ച്ചു. ​യു.​ഡി.​എ​ഫി​നാ​യി ചൊ​വ്വാ​ഴ്ച പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ എ​ത്തു​ന്നു​ണ്ട്.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തി​ങ്ക​ളാ​ഴ്ച​ത്തെ കു​ന്ന​ത്തൂ​ർ പ​രി​പാ​ടി റ​ദ്ദാ​യ​ത്​ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ നി​രാ​ശ സ​മ്മാ​നി​ച്ചി​രു​ന്നു. എ​ൽ.​ഡി.​എ​ഫി​നാ​യി​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മു​ത​ൽ സി.​പി.​എം ദേ​ശീ​യ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി വ​രെ​യു​ള്ള​വ​ർ നേ​ര​ത്തെ എ​ത്തി​യി​രു​ന്നു. എ​ൻ.​ഡി.​എ ത​മി​ഴ്​​നാ​ട്​ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​ണ്ണാ​മ​ലൈ​യു​ടെ റോ​ഡ്​ ഷോ​യോ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ഊ​ർ​ജി​ത​മാ​ക്കി.

നാ​ളെ ശ​ബ്​​ദ പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​നി​രി​ക്കെ സ്വീ​ക​ര​ണ പ​ര്യ​ട​ന​ങ്ങ​ളും ഏ​താ​ണ്ട്​ പൂ​ർ​ണ​മാ​യി ക​ഴി​ഞ്ഞു. ചൊ​വ്വാ​ഴ്ച എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി രാ​വി​ലെ കു​ണ്ട​റ മ​ണ്ഡ​ല​ങ്ങ​ളി​ലെ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. വൈ​കി​ട്ട്​ ​കൊ​ല്ലം ന​ഗ​ര​ത്തി​ലെ ടെ​ക്സ്​​റ്റൈ​ൽ ഷോ​പ്പു​ക​ളി​ലു​മെ​ത്തും. യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി പു​ന​ലൂ​ർ മ​ണ്ഡ​ല​ത്തി​ൽ അ​വ​സാ​ന​വ​ട്ട പ​ര്യ​ട​നം ന​ട​ത്തും.

ച​വ​റ​യി​ലൂ​ടെ മു​കേ​ഷ്​

കൊ​ല്ലം: അ​വ​സാ​ന​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൽ.​ഡി.​എ​ഫ്​ കൊ​ല്ലം സ്ഥാ​നാ​ർ​ഥി എം. ​മു​കേ​ഷ്​ ച​വ​റ​യി​ൽ പ​ര്യ​ട​നം ന​ട​ത്തി. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും കു​ടും​ബ യോ​ഗ​ങ്ങ​ളി​ലും മു​കേ​ഷി​ന് സ്വീ​ക​ര​ണം ന​ൽ​കി. ച​വ​റ​യി​ൽ വ​ട​ക്കും​ത​ല മേ​ഖ​ല​യി​ലെ വ​ട​ക്കും​ത​ല ചെ​മ്പോ​ലി മു​ക്ക്, വ​ലി​യ പാ​ടം, ഊ​പ്പ​ത്തി​ൽ മു​ക്ക്, ജ​മാ അ​ത്ത് സ്കൂ​ൾ, കൊ​ല്ല​ക, തെ​ങ്ങി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ച​വ​റ​യി​ലെ വി​വി​ധ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു. കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ത്ഥി​ക​ളെ ജ​നം നെ​ഞ്ചി​ലേ​റ്റി​യ​താ​യും മു​കേ​ഷ് പ​റ​ഞ്ഞു. സു​ജി​ത്ത് വി​ജ​യ​ൻ പി​ള്ള എം.​എ​ൽ.​എ, നി​യോ​ജ​ക മ​ണ്ഡ​ലം തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ടി. ​മ​നോ​ഹ​ര​ൻ, പ്ര​സി​ഡ​ന്റ് അ​നി​ൽ പു​ത്തേ​ഴം, ആ​ർ. ര​വീ​ന്ദ്ര​ൻ, ജി. ​മു​ര​ളീ​ധ​ര​ൻ, ഐ. ​ഷി​ഹാ​ബ്, എ​ൽ. വി​ജ​യ​ൻ നാ​യ​ർ, ജെ. ​അ​നി​ൽ, കെ .​എ.​നി​യാ​സ്, എ​സ്. സ​ന്തോ​ഷ്, കെ. ​ജി. വി​ശ്വം​ഭ​ര​ൻ, സ​ക്കീ​ർ വ​ട​ക്കും​ത​ല, അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ച​വ​റ​യി​ൽ മ​ണ്ണൂ​ർ​മു​ക്ക്, പ​ഴ​ഞ്ഞി​ക്കാ​വ്, തെ​ക്കും​ഭാ​ഗം മു​ട്ടം, നീ​ണ്ട​ക​ര നീ​ലേ​ശ്വ​രം തോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു.

പ്രേമചന്ദ്രന് കുണ്ടറയിൽ സ്വീകരണം

കു​ണ്ട​റ: യു.​ഡി.​എ​ഫ്​ കൊ​ല്ലം സ്ഥാ​നാ​ർ​ഥി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ മൂ​ന്നാം​ഘ​ട്ട സ്വീ​ക​ര​ണ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ണ്ട​റ​യി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി. കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ള്‍ ചെ​യ്ത​താ​യി സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം സ്വീ​ക​ര​ണ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

കൊ​റ്റ​ങ്ക​ര, പേ​രൂ​ര്‍, തൃ​ക്കോ​വി​ല്‍വ​ട്ടം, ഇ​ള​മ്പ​ള​ളൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി കേ​ര​ള​പു​രം ജ​ങ്​​ഷ​നി​ല്‍ പി.​സി. വി​ഷ്ണു​നാ​ഥ് എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​മേ​ഷ് ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​രീ​പ്പ​ള​ളി സ​ലീം, ജി. ​വേ​ണു​ഗോ​പാ​ല്‍, ടി.​സി. വി​ജ​യ​ന്‍, കെ.​ആ​ര്‍.​വി. സ​ഹ​ജ​ന്‍, ര​ഘു പാ​ണ്ഡ​വ​പു​രം, കാ​യി​ക്ക​ര ന​വാ​ബ്, അ​ന​സ​റു​ദ്ദീ​ര്‍, ഷെ​രീ​ഫ് ച​ന്ദ​ന​തോ​പ്പ്, നി​സാ​മു​ദ്ദീ​ന്‍, നാ​സ​റു​ദ്ദീ​ന്‍ ല​ബ്ബ, ഫൈ​സ​ല്‍ കു​ള​പ്പാ​ടം, മ​ഹേ​ശ്വ​ര​ന്‍ പി​ള​ള, ബൈ​ജു, ജോ​ര്‍ജ്ജ് ജോ​സ്, ഇ​ന്ദി​ര, മു​സ്ത​ഫ, ഷെ​റ​ഫ് കു​ണ്ട​റ എ​ന്നി​വ ര്‍പ​ങ്കെ​ടു​ത്തു.

ചാത്തന്നൂരിൽ പര്യടനം നടത്തി കൃഷ്​ണകുമാർ

ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​രി​ന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി എ​ൻ.​ഡി.​എ കൊ​ല്ലം സ്ഥാ​നാ​ർ​ഥി ജി. ​കൃ​ഷ്ണ​കു​മാ​ർ. ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ന​ട​യ്ക്ക​ൽ ക​ട​മ്മാ​ൻ​തോ​ട്ട​ത്തി​ലാ​യി​രു​ന്നു ആ​ദ്യ സ്വീ​ക​ര​ണം. ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്റ്‌ ബി. ​ബി. ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ​ര​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ പ്ര​ദീ​പ്‌. ജി. ​കു​റു​മ​ണ്ഡ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ര​വൂ​രി​ലും നെ​ടു​ങ്ങോ​ല​ത്തും കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ ജ​ങ്ഷ​നി​ലും ശ്രീ​ഭൂ​ത​നാ​ഥ​പു​ര​ത്തും ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ന്റ്‌ ബി. ​ബി. ഗോ​പ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. പ്ര​ശാ​ന്ത്, ജി​ല്ലാ സെ​ക്ര​ട്ട​റി പ​ര​വൂ​ർ സു​നി​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​രാ​യ പ്ര​ദീ​പ്‌. ജി. ​കു​റു​മ​ണ്ഡ​ൽ, കൃ​ഷ്ണ​രാ​ജ്, ഒ ​ബി സി ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്റ് പ്ര​കാ​ശ് പാ​പ്പാ​ടി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ അം​ഗം രോ​ഹി​ണി, മു​ൻ ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് എ​സ്. സു​ദീ​പ,മു​ൻ വൈ​സ് പ്ര​സി​ഡ​ന്റ്‌ സ​ത്യ​പാ​ല​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ അം​ഗം രോ​ഹി​ണി, മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​രാ​യ സ്വ​ർ​ണ്ണ​മ്മ സു​രേ​ഷ്, അ​നീ​ഷ്യ, ഷീ​ല​സു​നി​ൽ, സി​ന്ധു ബി​ജെ​പി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഷൈ​മ​രാ​ജ്, ര​ഞ്ജി​ത്, രാ​ജ​ൻ​പി​ള്ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsCampaignLok Sabha Elections 2024
News Summary - election campaign in the last lap
Next Story