മയക്കുമരുന്ന്: പ്രതിക്ക് തടവും പിഴയും
text_fieldsസൈദലി
കൊല്ലം: മയക്കുമരുന്നായ ബ്യൂപ്രിനോഫിൻ ഡയസപാം കടത്തിയ കേസിലെ പ്രതിക്ക് കൊല്ലം അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി രണ്ടുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തഴുത്തല വില്ലേജിൽ ഉമയനല്ലൂർ പറക്കുളം ദേശത്ത് വലിയവിള വീട്ടിൽ സൈദലിയെ ( 29) ആണ് കൊല്ലം അഡീഷനൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി സി.എം. സീമ ശിക്ഷ വിധിച്ചത്. 2021 ആഗസ്റ്റ് 24നാണ് സംഭവം.
രണ്ടാം പ്രതി ഉമയനല്ലൂർദേശത്ത് മേലക്കിഴക്കതിൽ വീട്ടിൽ മാധവൻ എന്ന അനന്തൻ പിള്ള വിചാരണ മധ്യേ മരണപ്പെട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.കെ. ജയകുമാർ ഹാജരായി. സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദ് ഷെഹിൻ, സിജിൽ എന്നിവരായിരുന്നു പ്രോസിക്യൂഷൻ സഹായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

