നഗരത്തിൽ വീണ്ടും വൻ ലഹരി വേട്ട
text_fieldsഭക്തിസിംഗ്, മുഹമ്മദ് ഷാജഹാൻ അൻസാരി
കൊല്ലം: നഗരത്തിൽ വീണ്ടും പൊലീസിന്റെ വൻ ലഹരിവേട്ട. വിപണിയിൽ 18 ലക്ഷം രൂപ വിലവരുന്ന 21കിലോ ഗ്രാം കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശിയായ യുവാവും ഒറീസ സ്വദേശിയായ മറ്റൊരു യുവാവും അറസ്റ്റിലായി.
കൊല്ലം സബ് ഡിവിഷൻ ഡാൻസാഫ് ടീമും പള്ളിത്തോട്ടം പൊലീസും നടത്തിയ സംയുക്ത റെയ്ഡിലാണ് ജാർഖണ്ഡ്, ഗോട്ട ജില്ലയിലെ ഓടവ എന്ന സ്ഥലത്തുള്ള മുഹമ്മദ് ഷാജഹാൻ അൻസാരി (26), ഒറീസ, ഗജപത് ജില്ലയിൽ ഗജപത്ത് ടൗണിന് സമീപം താമസിക്കുന്ന ഭക്തിസിംഗ് ( 34) എന്നിവർ പിടിയിലായത്.
നഗരത്തിൽ ഒരാഴ്ചക്കുള്ളിൽ കൊല്ലം സിറ്റി പൊലീസ് നടത്തുന്ന രണ്ടാമത്തെ വൻ ലഹരി വേട്ടയാണിത്. ഒരാഴ്ച മുമ്പ് അഞ്ചരലക്ഷം രൂപ വില വരുന്ന 107 ഗ്രാം എം.ഡി.എം.എ ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് യുവാക്കൾക്കായി തീരദേശ മേഖലയിൽ വിതരണം ചെയ്യുന്നതിനായി വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നുവെന്ന വിവരമാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്.
പത്തര കിലോ കഞ്ചാവ് പൊതികളായി പൊതിഞ്ഞ് ബാഗിലാക്കിയായിരുന്നു പ്രതികൾ കൊണ്ടുവന്നത്. ഇതിന് മുമ്പും ഇവർ കഞ്ചാവ് നഗരത്തിൽ എത്തിച്ചതായി സൂചനയുണ്ട്. പള്ളിത്തോട്ടം സബ്ഇൻസ്പെക്ടർ സ്വാതി, എസ് .ഐ മാരായ സവിരാജൻ രാജീവ് ,സുനിൽ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

