Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ലഹരിമുക്ത കൊല്ലം’ ജനകീയ കാമ്പയിൻ ഇന്ന് തുടങ്ങും

text_fields
bookmark_border
‘ലഹരിമുക്ത കൊല്ലം’ ജനകീയ കാമ്പയിൻ ഇന്ന് തുടങ്ങും
cancel

കൊ​ല്ലം: യു​വ​ജ​ന​ങ്ങ​ളെ ല​ഹ​രി​യു​ടെ പി​ടി​യി​ല്‍നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നും ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വും പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​വി​ഷ്‌​ക​രി​ച്ച ‘ല​ഹ​രി​മു​ക്ത കൊ​ല്ലം’ ജ​ന​കീ​യ കാ​മ്പ​യി​ന്റെ ഉ​ദ്ഘാ​ട​നം ചൊ​വ്വാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 11ന് ​ജി​ല്ല പ​ഞ്ചാ​യ​ത്ത് ജ​യ​ന്‍ മെ​മോ​റി​യ​ല്‍ ഹാ​ളി​ല്‍ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ര്‍വ​ഹി​ക്കും. സ്‌​കൂ​ള്‍ത​ല ല​ഹ​രി​മു​ക്ത കാ​മ്പ​യി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ നി​ര്‍വ​ഹി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ര്‍. ല​താ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ന​ത്തി​ലും പ്ര​ചാ​ര​ണ​ത്തി​ലും ജി​ല്ല പ​ഞ്ചാ​യ​ത്ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച വ​രു​ത്തി​യ​താ​യി യു.​ഡി.​എ​ഫ് പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി ലീ​ഡ​ർ ഫൈ​സ​ൽ കു​ള​പ്പാ​ടം ആ​രോ​പി​ച്ചു. പ​രി​പാ​ടി സം​ബ​ന്ധി​ച്ച് നേ​ര​ത്തെ ജി​ല്ല പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു. തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും ആ​വ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല ഏ​ൽ​പ്പി​ച്ചി​രു​ന്ന കു​ടും​ബ​ശ്രീ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ലാ​ണ് ന​ട​ത്തി​യ​തെ​ന്നും സ​മ​യ​ബ​ന്ധി​ത​മാ​യി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. 27 അം​ഗ​ങ്ങ​ളു​ള്ള ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ ചു​മ​ത​ല​ക​ൾ കൃ​ത്യ​മാ​യി വി​ഭ​ജി​ച്ച് ന​ൽ​കാ​ത്ത​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും ആ​രോ​പി​ച്ചു. ആ​രോ​പ​ണ​ങ്ങ​ളെ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ർ. ല​താ​ദേ​വി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ചാ​ര​ണ​ത്തി​നാ​യി ആ​ളെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​തി​നാ​യി ജ​ന​റ​ൽ ക​മ്മി​റ്റി വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​സി​ഡ​ന്റ് വ്യ​ക്ത​മാ​ക്കി.

സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ചാ​ര​ണ​ത്തി​നാ​യി ആ​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന്റെ ഭാ​ഗ​മാ​യി ഒ​രു പോ​സ്റ്റ​ർ പോ​ലും ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും ഒ​രു വീ​ഡി​യോ പോ​ലും പു​റ​ത്തി​റ​ങ്ങി​യി​ട്ടി​ല്ലെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ. അ​രു​ൺ​രാ​ജ് ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ വ്യ​ക്തി​ക്ക് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ക അ​നു​വ​ദി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് മ​റു​പ​ടി​യാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് തു​ക ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ പ്ര​സി​ഡ​ന്റ് സ്വ​ന്തം നി​ല​യി​ൽ തു​ക ന​ൽ​കാ​മെ​ന്നും ആ​ർ. ല​താ​ദേ​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Drug-Free Kollam' public campaign to begin today
Next Story