Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിവേട്ട: 403 ഗ്രാം എം.ഡി.എം.എ പിടികൂടി

text_fields
bookmark_border
ലഹരിവേട്ട: 403 ഗ്രാം എം.ഡി.എം.എ പിടികൂടി
cancel
camera_alt

പൊ​ടി​മോ​നെ (ക​റു​ത്ത ഷ​ർ​ട്ട് ) പി​ടി​കൂ​ടി​യ​പ്പോ​ൾ

കൊ​ട്ടാ​ര​ക്ക​ര: 20 ല​ക്ഷം രൂ​പ​യു​ടെ എം.​ഡി.​എം.​എ​യു​മാ​യി മ​ധ്യ​വ​യ​സ്ക​നെ കൊ​ട്ടാ​ര​ക്ക​ര​യി​ൽ അ​റ​സ്റ്റ് ചെ​യ്തു. പെ​രു​മ്പു​ഴ സ്വ​ദേ​ശി ദു​ഷ്യ​ന്ത​നെ (53 -പൊ​ടി​മോ​ൻ)​ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഷാ​ജി സു​ഗു​ണ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ, കൊ​ട്ടാ​ര​ക്ക​ര ഡി​വൈ.​എ​സ്.​പി എ​സ്. ഷെ​രീ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും, പൂ​യ​പ്പ​ള്ളി പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. നാ​ല് പാ​ക്ക​റ്റു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 403 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വി​പ​ണി​യി​ൽ ഏ​ക​ദേ​ശം 20 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രും. ചി​ല്ല​റ വി​ൽ​പ​ന​ക്കാ​രി​ൽ​നി​ന്ന് മു​ൻ​കൂ​ർ പ​ണം വാ​ങ്ങി​യ​ശേ​ഷം ബാം​ഗ​ളൂ​രു​വി​ൽ​നി​ന്ന് എം.​ഡി.​എം.​എ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​താ​ണ് പൊ​ടി​മോ​ന്റെ രീ​തി. ക​ഴി​ഞ്ഞ മാ​സം കൊ​ട്ടാ​ര​ക്ക​ര കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​നി​ന്ന് 150 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര​യി​ൽ എ​ത്തി​ച്ച ശേ​ഷം ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ ആ​ളൊ​ഴി​ഞ്ഞ മേ​ഖ​ല​യി​ലെ​ത്തി ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത് പ​തി​വാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drug bust: 403 grams of MDMA seized
Next Story