മൈലാടുംപാറയിലേക്ക് ഉടന്‍ കുടിവെള്ളമെത്തും
text_fieldsപിറവന്തൂർ പത്തനാപുരം ശുദ്ധജലവിതരണ പദ്ധതിയുടെ ഭാഗമായി മൈലാടുംപാറയിലേക്ക് ജലമെത്തിക്കുന്നതിനായി
എലിക്കാട്ടൂര്‍ പാലത്തില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നു
കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്തിലെ മയിലാടുംപാറ പ്രദേശത്തേക്ക് കുടിവെള്ളം എത്തിക്കാനുള്ള പൈപ്പിടൽ ആരംഭിച്ചു. ഉയർന്ന പ്രദേശമായതിനാൽ പ്രധാന പാതയിലൂടെയുള്ള പൈപ്പ് ലൈൻ മൈലാടുംപാറയിലേക്ക് എത്തിക്കാൻ അസാധ്യമായിരുന്നു.
തുടർന്നാണ് വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രത്യേക ഫണ്ട് അനുവദിച്ച മൈലാടുംപാറയിലേക്കും സമീപപ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്ക് രൂപം നൽകിയത്.
നിലവിൽ കമുകുംചേരി പുനലൂർ പാതയിൽനിന്ന് പൈപ്പുകള്‍ എലിക്കാട്ടൂർ പാലം വഴി ആറ്റിന്റെ മറുകരയിൽ എത്തിക്കും. അവിടെനിന്ന് വെട്ടിയില്‍ ജങ്ഷനിലൂടെ മൈലാടുംപാറയിലേക്ക് കുടിവെള്ളം എത്തിക്കുന്നതുമാണ് പദ്ധതി. ഇതിനായി വിളക്കുടി ഗ്രാമപഞ്ചായത്ത് 26 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എലിക്കാട്ടൂര്‍ പാലത്തില്‍ കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇത് പ്രധാന പൈപ്പ് ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. പിറവന്തൂർ പത്തനാപുരം ശുദ്ധജലവിതരണ പദ്ധതിയുടെ ഭാഗമായിട്ടാണ് മയിലാടുംപാറയിലും ജലം എത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

