Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരിങ്ങാലത്തെ സ്വപ്നം യാഥാർഥ്യത്തിലേക്ക്; കൊന്നയില്‍കടവ് പാലം വരുന്നു

text_fields
bookmark_border
പെരിങ്ങാലത്തെ സ്വപ്നം യാഥാർഥ്യത്തിലേക്ക്; കൊന്നയില്‍കടവ് പാലം വരുന്നു
cancel
camera_alt

കൊ​ന്ന​യി​ല്‍ക​ട​വ് പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി കോ​ണ്‍ക്രീ​റ്റ് മി​ക്‌​സി​ങ് പ്ലാ​ന്റ് സ്ഥാ​പി​ക്കു​ന്നു

മ​ണ്‍ട്രോ​തു​രു​ത്ത്: മ​ൺ​റോ​തു​രു​ത്ത് നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ കൊ​ന്ന​യി​ല്‍ ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്.നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ണ്‍ക്രീ​റ്റ് മി​ക്‌​സി​ങ് പ്ലാ​ന്റ് സ്ഥാ​പി​ച്ചു. കാ​യ​ലി​ല്‍ കി​ട​ക്കു​ന്ന ജ​ങ്കാ​റി​ലേ​ക്ക് കോ​ണ്‍ക്രീ​റ്റ് മാ​റ്റാ​ന്‍ ക​ഴി​യും വി​ധ​മാ​ണ് തീ​ര​ത്തോ​ട് ചേ​ര്‍ന്ന പ്ലാ​ന്റ്. 175 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ 10 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ഏ​ഴ് സ്പാ​നു​ക​ളാ​യാ​ണ് പാ​ലം നി​ർ​മി​ക്കു​ക.

കേ​ര​ള റോ​ഡ്‌​സ് ഫ​ണ്ട് ബോ​ര്‍ഡ് സാ​ധ്യ​ത​പ​ഠ​നം ന​ട​ത്തി സ​മ​ര്‍പ്പി​ച്ച 36.2 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് തു​ക​ക്ക് ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രം ന​ല്‍കി​യ​തോ​ടെ​യാ​ണ് പാ​ലം നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. കൊ​ച്ചു​മാ​ട്ടേ​ല്‍-​കൊ​ന്ന​യി​ല്‍ ക​ട​വ് റോ​ഡി​ന്റെ ന​വീ​ക​ര​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി കി​ഫ്ബി​ക്ക് ന​ല്‍കു​ന്ന​തോ​ടെ റോ​ഡി​നാ​യു​ള്ള ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dream of Peringala turning into reality; Konnalakkadavu bridge is coming
Next Story