അഴീക്കലിൽ ഡോൾഫിന്റെ ജഡം തീരത്തടിഞ്ഞു
text_fieldsഓച്ചിറ: ആലപ്പാട് അഴീക്കലിൽ ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു. അഴീക്കൽ ഹാർബറിന് പടിഞ്ഞാറു വശത്താണ് ഞായറാഴ്ച രാവിലെ ഡോൾഫിനെ ജഡം തീരത്തടിഞ്ഞത്. ഓച്ചിറ പൊലീസെത്തി വനം വകുപ്പിനെ വിവരം അറിയിച്ചെങ്കിലും ഞായറാഴ്ച വെറ്ററിനറി സർജൻ ഇല്ലാത്തതിനാൽ പോസ്റ്റ്മോർട്ടം നടത്താൻ കഴിഞ്ഞില്ല. ജഡം കരക്ക് വലിച്ചിട്ടിട്ടുണ്ട്. തിങ്കളാഴ്ച വനം വകുപ്പിന്റെ വെറ്ററിനറി സർജനെത്തി പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കരിക്കും.
കപ്പൽ അപകടത്തെ തുടർന്ന് തിമിംഗലം, ഡോൾഫിൻ എന്നിവയുടെ ജഡങ്ങൾ ആലപ്പുഴ ജില്ലയുടെ തീരദേശ മേഖലയിൽ കരക്കടിഞ്ഞിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ അഞ്ച് ഡോൾഫിനുകളുടെയും രണ്ട് തിമിഗംലത്തിന്റെയും ജഡങ്ങളാണ് കരക്കടിഞ്ഞത്. ഇവകളുടെ മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എം.പി അധികൃതർക്ക് കത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

