Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനായ് ദത്തെടുക്കല്‍...

നായ് ദത്തെടുക്കല്‍ പദ്ധതി തുടങ്ങുന്നു

text_fields
bookmark_border
dog adoption
cancel
camera_alt

ജി​ല്ല പ​ഞ്ചാ​യ​ത്തി​ൽ നാ​യ്​ ദ​ത്തെ​ടു​ക്ക​ൽ പ​ദ്ധ​തി​ക്കാ​യു​ള്ള

നാ​യ്​​ക്കു​ട്ടി​ക​ൾ

കൊ​ല്ലം: നാ​യ്ക്ക​ളു​ടെ എ​ണ്ണ​പ്പെ​രു​പ്പ ഭീ​ഷ​ണി നേ​രി​ടാ​ന്‍ സ​മൂ​ഹ​ത്തെ സ​ജ്ജ​രാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​കു​ന്നു. നാ​യ്ക്ക​ളെ ദ​ത്തെ​ടു​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി​യാ​ണ് മൃ​ഗ​സ്‌​നേ​ഹി​ക​ള്‍ക്കും സ്വീ​കാ​ര്യ​മാ​കു​ന്ന രീ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ജി​ല്ല പ​ഞ്ചാ​യ​ത്തും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും കൊ​ട്ടി​യം ആ​സ്ഥാ​ന​മാ​യ പീ​പ്പി​ള്‍ ഫോ​ര്‍ അ​നി​മ​ല്‍സ് എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യു​മാ​ണ് പു​തു​പ​രീ​ക്ഷ​ണ​ത്തി​ന് പി​ന്നി​ല്‍.

ലോ​ക പേ​വി​ഷ​വി​മു​ക്ത ദി​ന​മാ​യ 28ന് ​ആ​രം​ഭി​ക്കു​ന്ന ദ​ത്തെ​ടു​ക്ക​ല്‍ പ​ദ്ധ​തി​യോ​ടൊ​പ്പം തെ​രു​വു​നാ​യ്ക്ക​ള്‍ക്ക് പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​​ ന​ല്‍കു​ന്ന പ​ദ്ധ​തി​യും ആ​രം​ഭി​ക്കും. നൂ​റു​ദി​വ​സം കൊ​ണ്ട് 25,000 തെ​രു​വു​നാ​യ്ക്ക​ള്‍ക്ക് വാ​ക്‌​സി​ന്‍ ന​ല്‍കു​ന്ന ര​ക്ഷ പ​ദ്ധ​തി​യു​ടെ​യും ഉ​ദ്ഘാ​ട​നം രാ​വി​ലെ 11ന് ​ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ല്‍ പ്ര​സി​ഡ​ന്റ് പി.​കെ. ഗോ​പ​ന്‍ നി​ര്‍വ​ഹി​ക്കും.

ആ​ധാ​ര്‍ കാ​ര്‍ഡി​ന്റെ പ​ക​ര്‍പ്പ് ന​ല്‍കി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് നാ​യ്ക്കു​ട്ടി​ക​ളെ വ​ഴി​യി​ലു​പേ​ക്ഷി​ക്കി​ല്ലെ​ന്നും ന​ന്നാ​യി പ​രി​പാ​ലി​ക്കു​മെ​ന്നും കൃ​ത്യ​മാ​യി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ള്‍ ന​ല്‍കു​മെ​ന്നു​മു​ള്ള സ​ത്യ​വാ​ങ്മൂ​ല​വും ന​ല്‍കി നാ​യ്ക്കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്കാം. എ​ല്ലാ​വി​ധ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ളും ന​ല്‍കി​യ മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള 33 നാ​യ്​​ക്കു​ട്ടി​ക​ളാ​ണ് നി​ല​വി​ൽ ല​ഭ്യ​മാ​യു​ള്ള​ത്. ദ​ത്തെ​ടു​ക്കു​ന്ന​വ​യെ കൊ​ണ്ടു​പോ​കാ​നു​ള്ള കാ​ര്‍ഡ്‌ ബോ​ര്‍ഡ് ബോ​ക്‌​സു​ക​ളോ കേ​ജു​ക​ളോ കൊ​ണ്ടു​വ​ര​ണം.

ചെ​റി​യ പെ​റ്റ്ഫു​ഡ് പാ​യ്ക്ക​ളും ടോ​ണി​ക്കു​ക​ള​ട​ങ്ങി​യ അ​വ​ശ്യ മ​രു​ന്ന്​ പാ​യ്ക്കു​ക​ളും നാ​യ്ക്കു​ട്ടി​ക​ളോ​ടൊ​പ്പം സൗ​ജ​ന്യ​മാ​യി ന​ല്‍കു​മെ​ന്ന് ജി​ല്ല മൃ​ഗാ​ശു​പ​ത്രി മേ​ധാ​വി ഡോ. ​ഡി. ഷൈ​ന്‍ കു​മാ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam newsDog Adoption
News Summary - Dog adoption program begins
Next Story