Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമൃതദേഹം മാറിനൽകിയ...

മൃതദേഹം മാറിനൽകിയ സംഭവം; മോർച്ചറി അറ്റൻഡറി​െൻറ അശ്രദ്ധയെന്ന്​ ഡി.എം.ഒയുടെ റിപ്പോർട്ട്​

text_fields
bookmark_border
മൃതദേഹം മാറിനൽകിയ സംഭവം; മോർച്ചറി അറ്റൻഡറി​െൻറ അശ്രദ്ധയെന്ന്​ ഡി.എം.ഒയുടെ റിപ്പോർട്ട്​
cancel

കൊല്ലം: ജില്ല ആശുപത്രിയിൽ മൃതദേഹം മാറിനൽകിയ സംഭവത്തിൽ ജില്ല മെഡിക്കൽ ​ഒാഫിസർ റിപ്പോർട്ട്​ നൽകി. മോർച്ചറി അറ്റൻഡറി​െൻറ അശ്രദ്ധയാണ്​ മൃതദേഹം മാറുന്നതിന്​ കാരണമായതെന്നാണ്​ ആരോഗ്യ മന്ത്രിക്ക്​ ഡി.എം.ഒ ഡോ. ആർ. ശ്രീലത നൽകിയ റിപ്പോർട്ടിലുള്ളത്​.

രേഖകൾ പരിശോധിക്കുന്നതിൽ അശ്രദ്ധയുണ്ടായി. രണ്ട്​ മൃതദേഹങ്ങളും കോവിഡ്​ പോസിറ്റീവ്​ ആയതിനാലാകും പരസ്​പരം മാറിപ്പോയതെന്നും ഡി.എം.ഒ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ്​ പാൽകുളങ്ങര 16ാം നമ്പർ ബൂത്ത്​ പ്രസിഡൻറ്​ കിളികൊല്ലൂർ കന്നിമേൽചേരി കണിയാംപറമ്പിൽ ശ്രീനിവാസൻ(75), കൊല്ലം കോർപറേഷൻ റിട്ട.ജീവനക്കാരൻ കച്ചേരി വാർഡ്​ പൂന്തലിൽ സുകുമാരൻ (75) എന്നിവരുടെ മൃതദേഹങ്ങളാണ്​ പരസ്​പരം മാറി നൽകിയത്. ഡി.സി.സി പ്രസിഡൻറ്​ ബിന്ദുകൃഷ്​ണ നൽകിയ പരാതിയിലാണ്​ ആരോഗ്യമന്ത്രി ഡി.എം.ഒയോട്​ റിപ്പോർട്ട്​ തേടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:negligenceDMO
News Summary - DMO reports negligence on mortuary attendant
Next Story