വിവാഹമോചനം: കുട്ടിയുടെ പേര് ഉൾപ്പെടുത്തി റേഷൻ കാർഡ് നൽകാൻ ഉത്തരവ്
text_fieldsകൊല്ലം: മാതാപിതാക്കൾ വേർപിരിയുകയോ വിവാഹമോചന കേസുകൾ നടക്കുകയോ ചെയ്യുന്നവരുടെ കുട്ടികളെ സംരക്ഷിക്കുന്നവർക്ക് കുട്ടിയുടെ പേരുൾപ്പെടുത്തിയ റേഷൻ കാർഡ് അപേക്ഷ സ്വീകരിച്ച് ഒരാഴ്ചക്കുള്ളിൽ നൽകാൻ സംസ്ഥാന ബാലാവകാശ കമീഷൻ ഉത്തരവ്. സംരക്ഷണ ചുമതല ഏറ്റെടുത്തവർക്ക് റേഷൻ കാർഡില്ലെങ്കിൽ, കുട്ടികൾക്കും റേഷൻ നിഷേധിക്കപ്പെടും. ഇത് ബാലാവകാശ നിയമങ്ങളുടെ ലംഘനമാണ്. സാങ്കേതിക കാരണങ്ങളാൽ കുട്ടികളുടെ പേര് റേഷൻ കാർഡിൽ ഉൾപ്പെടുത്താൻ കഴിയാതെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. ഭർത്താവ് സുജിത്കുമാറിൽനിന്ന് വേർപിരിഞ്ഞ് താമസിക്കുന്ന പരവൂരിലെ വി.എസ്. വിനയ മകെൻറ പഠനാവശ്യത്തിന് ഭർത്താവിെൻറ റേഷൻ കാർഡിൽനിന്ന് തെൻറയും മകെൻറയും പേരുകൾ നീക്കം ചെയ്ത് പുതിയ കാർഡ് ലഭിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് കമീഷന് നൽകിയ ഹരജി പരിഗണിച്ചാണ് ഉത്തരവ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

