Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജില്ല പഞ്ചായത്ത്​...

ജില്ല പഞ്ചായത്ത്​ ബജറ്റ്​; കാർഷിക മേഖലക്ക്​ ഊന്നൽ,സാധുജന ശാക്തീകരണം

text_fields
bookmark_border
ജില്ല പഞ്ചായത്ത്​ ബജറ്റ്​; കാർഷിക മേഖലക്ക്​ ഊന്നൽ,സാധുജന ശാക്തീകരണം
cancel
camera_alt

കൊ​ല്ലം ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് എ​സ്.​ആ​ർ. അ​രു​ൺ ബാ​ബു 2026-2027 വ​ർ​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്നു

കൊ​ല്ലം: കാ​ർ​ഷി​ക മേ​ഖ​ല​ക്ക്​ പ്രാ​ധാ​ന്യം ന​ൽ​കി​യും ഗ്രാ​മീ​ണ ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ളെ ആ​ഴ​ത്തി​ൽ പ​രി​ഗ​ണി​ച്ചു​മു​ള്ള കൊ​ല്ലം ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ ബ​ജ​റ്റ്​ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ എ​സ്.​ആ​ർ. അ​രു​ൺ ബാ​ബു അ​വ​ത​രി​പ്പി​ച്ചു. സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ഭൗ​തി​ക​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചും വ​രും​ത​ല​മു​റ​യെ​യും അ​വ​ശ ജ​ന​വി​ഭാ​ഗ​ത്തെ​യും ക​രു​തി​യു​മു​ള്ള പ​ദ്ധ​തി​ക​ളാ​ണ്​ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​​തെ​ന്ന്​ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ വ്യ​ക്​​ത​മാ​ക്കി. 268.96 കോ​ടി രൂ​പ വ​ര​വും 210.94 കോ​ടി രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ്​ ബ​ജ​റ്റ്.

നി​ത്യ​ചെ​ല​വും പ​ദ്ധ​തി ചെ​ല​വു​മെ​ല്ലാം പ​രി​ഗ​ണി​ച്ച്​ ആ​കെ 27.29 കോ​ടി​രൂ​പ ബാ​ക്കി വ​രു​ന്ന ബ​ജ​റ്റാ​ണ്​ 2026-27 കാ​ല​യ​ള​വി​ലേ​ക്കാ​യി അ​വ​ത​രി​പ്പി​ച്ച​ത്. നി​ല​വി​ൽ പ്രാ​രം​ഭ​ബാ​ക്കി​യാ​യി 38.65 കോ​ടി രൂ​പ​യു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യാ​യി സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച ജി​ല്ല പ​ഞ്ചാ​യ​ത്തി​നു​ള്ള സ്വ​രാ​ജ്​​ ട്രോ​ഫി സ്വ​ന്ത​മാ​ക്കി​യ കൊ​ല്ലം ജി​ല്ല പ​ഞ്ചാ​യ​ത്തി​നെ ആ ​നി​ല​യി​ലേ​ക്കെ​ത്തി​ച്ച കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ കു​തി​പ്പ്​​ നൂ​ത​ന പ​ദ്ധ​തി​ക​ളി​ലൂ​ടെ ​ ക​രു​ത്തു​റ്റ​താ​ക്കു​ന്ന​തി​നാ​ണ്​ ഇ​ത്ത​വ​ണ​യും മു​ൻ​തൂ​ക്കം ന​ൽ​കി​യി​ട്ടു​ള്ള​ത്.

ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ കാ​ർ​ഷി​ക മൃ​ഗ​സം​ര​ക്ഷ​ണ​മേ​ഖ​ല​ക​ളു​ടെ മു​ഖ​മു​ദ്ര​യാ​യ കു​രി​യോ​ട്ടു​മ​ല ഫാ​മി​നെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള വൈ​ജ്ഞാ​ന ​കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തു​ന്ന പ​ദ്ധ​തി അ​ട​ക്കം കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളി​ലൂ​ടെ സാ​മ്പ​ത്തി​ക ഉ​ന്ന​മ​ന​ത്തി​ന്​ ബ​ജ​റ്റി​ൽ പ്ര​ഥ​മ​പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തും ഇ​ത്​ ല​ക്ഷ്യ​മി​ട്ടാ​ണ്​. ഭാ​വി​ത​ല​മു​റ​യെ​യും കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക്​ കൊ​ണ്ടു​വ​രാ​നു​ള്ള പ​ദ്ധ​തി​ക്ക്​ പു​റ​മെ സ്വ​ന്ത​മാ​യി കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അ​തി​ന്​ പു​റ​മെ നി​ര​വ​ധി മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ കൂ​ടി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്നു. മി​ൽ​ക്ക്​ എ.​ടി.​എം, മു​ട്ട സ​മൃ​ദ്ധി, മ​ത്സ്യ​ശ്രീ കൊ​ല്ലം ഫ്ര​ഷ് ക​ട്ട്, ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണം, പാ​ലി​യേ​റ്റി​വ്​ കെ​യ​ർ പ​രി​ശീ​ല​നം, മ​ദ​ർ കെ​യ​ർ, എ​ന്നി​ങ്ങ​​നെ വി​വി​ധ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ൾ​ക്കൊ​പ്പം അ​ഷ്ട​മു​ടി അ​ഴ​ക്​ എ​ന്ന​പേ​രി​ൽ കൊ​ല്ല​ത്തി​ന്‍റെ സ്വ​ന്തം കാ​യ​ലാ​യ അ​ഷ്ട​മു​ടി​യെ പ്ലാ​സ്റ്റി​ക്​ ര​ഹി​ത​മാ​ക്കി തെ​ളി​നീ​രാ​യി ഒ​ഴു​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. ച​ട​ങ്ങി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ ഡോ. ​ആ​ർ. ല​താ​ദേ​വി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

വ​ൻ പ​ദ്ധ​തി​ക​ൾ, വി​പു​ല​മാ​യ ല​ക്ഷ്യം

  • കൂ​രി​യോ​ട്ടു​മ​ല​യി​ലെ ജി​ല്ല​പ​ഞ്ചാ​യ​ത്തി​ന്‍റെ ഫാ​മി​നെ അ​ന്താ​രാ​ഷ്ട്ര​നി​ല​വാ​ര​മു​ള്ള കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്താ​ൻ അ​ഗ്രോ ഗാ​ല​ക്​​സി പ​ദ്ധ​തി ന​ട​പ്പാ​ക്കും. തോ​ട്ട​ത​റ​യി​ലെ ക്വ​യി​ലോ​ൺ ചി​ക്ക​ൻ ഫീ​ഡ്​​സ്​ ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ ആ​ധു​നി​ക പെ​ല്ല​റ്റി​ങ്​ യൂ​നി​റ്റ്​ സ്ഥാ​പി​ക്കും.
  • തെ​രു​വു​നാ​യ് ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ ​സ​ഹ​ജീ​വ​നം എ​ന്ന​പേ​രി​ൽ ഷെ​ൽ​ട്ട​ർ ഹോ​മും വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി​യും തു​ട​ങ്ങും. ഇ​തി​നാ​യി ഒ​ന്ന​ര​ക്കോ​ടി രൂ​പ​യും പോ​ർ​ട്ട​ബി​ൾ എ.​ബി.​സി സെ​ന്‍റ​ർ പ​ദ്ധ​തി​ക്കാ​യി മൂ​ന്ന്​ കോ​ടി​യും നീ​ക്കി​വെ​ച്ചു.
  • അ​ഷ്ട​മു​ടി​ക്കാ​യ​ലി​ന്റെ ആ​വാ​സ വ്യ​വ​സ്ഥ സം​ര​ക്ഷി​ക്കു​ന്ന​തി​നും തെ​ളി​നീ​രാ​യി ഒ​ഴു​ക്കു​ന്ന​തി​നും അ​ഷ്ട​മു​ടി അ​ഴ​ക്​ എ​ന്ന​പേ​രി​ൽ പ​ദ്ധ​തി. കാ​യ​ലി​ലെ​യും തീ​ര​പ്ര​ദേ​ശ​ത്തെ​യും പ്ലാ​സ്റ്റി​ക്​ അ​ട​ക്കം അ​ജൈ​വ മാ​ലി​ന്യം ശേ​ഖ​രി​ച്ച്​ സം​സ്ക​രി​ക്കും. ക​ല്ല​റ, ഇ​ത്തി​ക്ക​ര, പ​ള്ളി​ക്ക​ൽ ആ​റു​ക​ളും മാ​ലി​ന്യ മു​ക്​​ത​മാ​ക്കും.
  • അ​ഞ്ചു​കോ​ടി ചെ​ല​വ​ഴി​ച്ച്​ നീ​ല​ഹ​രി​തം എ​ന്ന​പേ​രി​ൽ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കും.

ബ​ജ​റ്റ്​ ചു​രു​ക്ക​ത്തി​ൽ

  • ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്​ കീ​ഴി​ലെ ഹൈ​സ്കൂ​ളു​ക​ളി​ൽ ഹ​രി​ത​മു​റ്റം: അ​ക്ഷ​ര​മു​റ്റ​ത്തെ അ​ടു​ക്ക​ള​ത്തോ​ട്ടം പ​ദ്ധ​തി ന​ട​പ്പാ​ക്കും. സ്കൂ​ളു​ക​ളി​ൽ പ​ച്ച​ക്ക​റി​ക​ളും ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും വി​ള​യി​ക്കു​ന്ന ഈ ​പ​ദ്ധ​തി​ക്കാ​യി 25 ല​ക്ഷം രൂ​പ.
  • ക​ശു​മാ​വ്​ കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​നൊ​പ്പം മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​മാ​യ ക​ശു​മാ​ങ്ങ​നീ​ര്​ ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള പ്ലാ​ന്‍റു​ക​ളും സ്ഥാ​പി​ക്കും -50 ല​ക്ഷം
  • ച​ക്ക​യി​ൽ​നി​ന്ന്​ മൂ​ല്യ വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് കൊ​ല്ലം ഹാ​ർ​വെ​സ്റ്റ്​ എ​ന്ന​പേ​രി​ൽ പ്ര​ത്യേ​ക ബ്രാ​ൻ​ഡിം​ഗി​ന്​ രൂ​പം ന​ൽ​കും -50 ല​ക്ഷം.
  • തെ​ങ്ങി​ൻ തോ​ട്ട​ങ്ങ​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നാ​യി കേ​ര​ശ്രീ പ​ദ്ധ​തി, ക​ൽ​പ​കം ബ്രാ​ൻ​ഡി​ൽ വെ​ളി​ച്ചെ​ണ്ണ​ക്കൊ​പ്പം കോ​ക്ക​ന​ട്ട്​ മി​ൽ​ക്ക്​ പൗ​ഡ​ർ, വി​ർ​ജി​ൻ കോ​ക്ക​​ന​ട്ട്​ ഓ​യി​ൽ എ​ന്നി​വ വി​പ​ണി​യി​ൽ എ​ത്തി​ക്കും -20ല​ക്ഷം
  • ക​തി​ൽ മ​ണി പ​ദ്ധ​തി വി​പു​ലീ​ക​രി​ച്ച്​ 1500 ഏ​ക്ക​ർ സ്ഥ​ല​ത്ത്​ നെ​ൽ​കൃ​ഷി വ്യാ​പി​പ്പി​ക്കും. പ്രാ​ദേ​ശി​ക ക​ർ​ഷ​ക​രി​ൽ നി​ന്ന​ട​ക്കം നെ​ല്ല്​ ഏ​റ്റെ​ടു​ത്ത്​ ക​തി​ർ​മ​ണി ലേ​ബ​ലി​ൽ മ​ട്ട അ​രി വി​പ​ണി​യി​ലി​റ​ക്കും. ഇ​തി​നാ​യി നാ​ലു​കോ​ടി.
  • സു​ഗ​ന്ധം കൊ​ല്ലം എ​ന്ന പേ​രി​ൽ സു​ഗ​ന്ധ വ്യ​ഞ്​​ജ​ന​ങ്ങ​ളു​ടെ വ്യാ​പ​ന​ത്തി​നാ​യി പ​ദ്ധ​തി. അ​ല​ങ്കാ​ര ചെ​ടി​ക​ളു​ടെ വി​പ​ണ​ന​ത്തി​നാ​യും പ​ദ്ധ​തി.
  • വ​ന്യ​ജീ​വി ആ​ക്ര​മ​ണം നേ​രി​ടാ​ൻ സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി​ക​ൾ സ്ഥാ​പി​ക്കും - 50ല​ക്ഷം.
  • ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ ഫാ​മു​ക​ളി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന മാം​സം പ്രീ​മി​യം ബ്രാ​ൻ​ഡാ​യി വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ 80 ല​ക്ഷം ചെ​ല​വ​ഴി​ച്ച്​ അ​റ​വു​ശാ​ല​യും സം​സ്ക​ര​ണ യൂ​നി​റ്റും സ്ഥാ​പി​ക്കും. ഒ​രു കോ​ടി രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ച്​ 11 ബ്ലോ​ക്കു​ക​ളി​ലും കോ​ഴി​മു​ട്ട ഉ​ൽ​പാ​ദ​ന സം​വി​ധാ​ന​മൊ​രു​ക്കും.
  • അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി വീ​ട്ടി​ൽ​നി​ന്ന്​ മാ​റി നി​ൽ​ക്കു​മ്പോ​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ഏ​ൽ​പ്പി​ക്കാ​ൻ ‘പെ​റ്റ്​ കെ​യ​ർ സെ​ന്‍റ​ർ’ പ​ദ്ധ​തി ന​ട​പ്പാ​ക്കും. *തീ​ര​ക്ക​ട​ലി​ലെ​യും അ​ഷ്ട​മു​ടി​ക്കാ​യ​ലി​ലെ​യും മ​ത്സ്യം പാ​ച​ക​ത്തി​ന്​ സ​ജ്ജ​മാ​ക്കി ജ​ന​ങ്ങ​ൾ​ക്ക്​ ല​ഭി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ മ​ത്സ്യ​ശ്രീ കൊ​ല്ലം ഫ്ര​ഷ് ക​ട്ട്​ സം​വി​ധാ​നം കൊ​ണ്ടു​വ​രും. കൂ​ടാ​തെ ലൈ​വ്​ ഫി​ഷ്​ മാ​ർ​ക്ക​റ്റ്​ പ​ദ്ധ​തി​യും. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ എ​ഫ്.​ആ​ർ.​പി വ​ള്ള​ങ്ങ​ൾ വാ​ങ്ങാ​ൻ 50 ല​ക്ഷം. ​
  • വ​നി​ത സം​രം​ഭ​ക യൂ​നി​റ്റു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ യൂ​നി​ഫോം നി​ർ​മി​ച്ച്​ ന​ൽ​കാ​ൻ പ​ദ്ധ​തി.
  • ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ സൈ​ഡ്​ വീ​ലോ​ടു​കൂ​ടി​യ സ്കൂ​ട്ട​ർ വാ​ങ്ങി​ന​ൽ​കാ​നാ​യി ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി. കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​രാ​യ വ​യോ​ജ​ന​ങ്ങ​ൾ​ക്ക്​ ഭ​ക്ഷ്യ​ക്കി​റ്റു​ക​ളും ന​ൽ​കും.
  • ക​ളി​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ യു​വാ​ക്ക​ളെ തി​രി​കെ എ​ത്തി​ച്ച്​ ല​ഹ​രി​ക്കെ​തി​രെ പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ യു​വ​ജ​ന ക്ല​ബു​ക​ൾ​ക്ക്​ സ്​​പോ​ർ​ട്​​സ്​ കി​റ്റു​ക​ൾ ന​ൽ​കും.
  • സ്​​നേ​ഹ സ്പ​ർ​ശം എ​ന്ന​പേ​രി​ൽ ന​വീ​ന പാ​ലി​യേ​റ്റി​വ്​ പ​രി​ശീ​ല​ന പ​ദ്ധ​തി തു​ട​ങ്ങും. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്​ കീ​ഴി​ലെ വി​ക്​​ടോ​റി​യ ആ​ശു​പ​​ത്രി​യി​ൽ ആ​ധു​നി​ക സം​വി​ധാ​​ന​ത്തോ​ടെ ഡീ​ല​ക്സ്​ വെ​യി​റ്റി​ങ്​ ഏ​രി​യ സ​ജ്ജ​മാ​ക്കും -ഒ​രു കോ​ടി.
  • ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നാ​ല്​ ബ്ലോ​ക്കു​ക​ളി​ൽ ഫി​റ്റ്​​ന​സ്​ സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ക്കും.
  • ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്കാ​യി റെ​സി​​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ സ്ഥാ​പി​ക്കാ​ൻ -മൂ​ന്ന്​ കോ​ടി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayathbugetKollamRural areasAgricuture
News Summary - District Panchayat Budget; Emphasis on the agricultural sector, empowerment of the poor
Next Story