Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightചൈ​ന​യി​ലെ...

ചൈ​ന​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ൽ ന​ട​ക്കു​ക​യാ​ണെ​ന്ന് എം.​പി

text_fields
bookmark_border
ചൈ​ന​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ൽ ന​ട​ക്കു​ക​യാ​ണെ​ന്ന് എം.​പി
cancel

കൊ​ല്ലം: ചൈ​ന​യി​ലെ വി​വി​ധ യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ല്‍ പ​ഠി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ള്‍ ചൈ​ന ഗ​വ​ണ്‍മെ​ന്‍റു​മാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ചൈ​ന​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി അ​ധി​കൃ​ത​ര്‍ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി​യെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു. അ​നു​വാ​ദം കി​ട്ടി​യാ​ലു​ട​ന്‍ വി​വ​രം വെ​ബ്സൈ​റ്റി​ലൂ​ടെ​യും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും വി​ദ്യാ​ർ​ഥി​ക​ളെ അ​റി​യി​ക്കു​മെ​ന്നും ഉ​റ​പ്പു​ന​ല്‍കി.

ചൈ​ന​യി​ല്‍ നി​ന്നും അ​ര്‍മേ​നി​യി​ലെ യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് വി​വി​ധ വി​ദ്യാ​ഭ്യാ​സ രേ​ഖ​ക​ളും അ​റ്റ​സ്റ്റ് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം സ​ജ്ജ​മാ​ക്കി.

ചൈ​ന​യി​ലെ യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ല്‍ ന​ല്‍കി​യി​ട്ടു​ള്ള വി​ദ്യാ​ഭ്യാ​സ രേ​ഖ​ക​ള്‍ ആ​ദ്യം ചൈ​ന​യി​ലെ നോ​ട്ട​റി​യെ കൊ​ണ്ട് അ​റ്റ​സ്റ്റ് ചെ​യ്യ​ണം, തു​ട​ര്‍ന്ന് ചൈ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ല്‍ അ​റ്റ​സ്​​റ്റേ​ഷ​നാ​യി ന​ല്‍ക​ണം. അ​പ്ര​കാ​രം അ​റ്റ​സ്റ്റ് ചെ​യ്ത രേ​ഖ​ക​ള്‍ അ​ര്‍മേ​നി​യി​ലെ ചൈ​നീ​സ് എം​ബ​സി​യി​ല്‍ ന​ല്‍കി റി-​അ​റ്റ​സ്റ്റേ​ഷ​ന്‍ ന​ട​ത്തി വേ​ണം അ​ര്‍മേ​നി​യി​ലെ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് ട്ര​ഡീ​ഷ​ന​ല്‍ ചൈ​നീ​സ് മെ​ഡി​സി​നി​ല്‍ ഹാ​ജ​രാ​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsnk premachandranindian embassychina
News Summary - Diplomatic action is being taken to repatriate students at china says NK Premachandran MP
Next Story