പൊതുമുതൽ നശിപ്പിക്കലും സ്ത്രീകളെ ശല്യം ചെയ്യലും: യുവാവ് അറസ്റ്റിൽ
text_fieldsഇരവിപുരം: വള്ളക്കടവ് സൂനാമി ഫ്ലാറ്റിലെ കമ്യൂണിറ്റി ഹാളിെൻറ ഗ്ലാസ് അടിച്ചുതകർക്കുകയും പരിസരവാസിയായ സ്ത്രീയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
ഇരവിപുരം വടക്കുംഭാഗം ഇടക്കുന്നം ക്ഷേത്രത്തിന് സമീപം പവിത്രം നഗർ നിലമേൽ തൊടി വീട്ടിൽ രാഹുൽ (27) ആണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗവും മദ്യപാനവും വർധിച്ചതിെൻറ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് പ്രത്യേക പട്രോളിങ് നടത്തെവെയാണ് ഇയാൾ പിടിയിലായത്. പൊതുമുതൽ നശിപ്പിക്കലും സ്ത്രീകൾക്കെതിരായ അതിക്രമ നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

