ലക്ഷങ്ങൾ ചെലവഴിച്ചിട്ടും മാലിന്യക്കൂമ്പാരമായി ഐ.ടി.ഐ റോഡ്
text_fieldsചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐക്ക് സമീപം റെയിൽവേ പുറമ്പോക്കിലെ മാലിന്യം
പെരിനാട്: പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി അത്യാധുനിക കാമറകൾ സ്ഥാപിച്ചിട്ടും നിത്യമാലിന്യക്കൂമ്പാരമായി പെരിനാട് പഞ്ചായത്തിലെ ഐ.ടി.ഐ റെയിൽവേ സമാന്തര റോഡ്. ഇവിടെ രണ്ടിടങ്ങളിലായി നാല് കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യം തള്ളലിന് ഒരു കുറവുമില്ല.
മാലിന്യം തള്ളാനെത്തുന്ന പലരും ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറച്ചുവെച്ചാണ് എത്തുന്നതെന്ന് പറയുന്നു. ഇത്തരം സാമൂഹിക ദ്രോഹികളെ തിരിച്ചറിഞ്ഞാൽ തന്നെ രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് രക്ഷപ്പെടുത്തുന്നതായും ആരോപണമുണ്ട്. മാലിന്യം തള്ളലിനെതിരെ പഞ്ചായത്ത് തലത്തിൽ റെയിൽവേക്ക് കത്ത് കൊടുക്കുന്നതല്ലാതെ എം.എൽ.എയെയോ എം.പിയെയോ ബന്ധപ്പെടുത്തി പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നുമില്ലെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

