Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകഠിന വേനൽ; കൊല്ലത്ത്...

കഠിന വേനൽ; കൊല്ലത്ത് ഡെങ്കിപ്പനിയും ചിക്കൻപോക്സും വർധിക്കുന്നു

text_fields
bookmark_border
കഠിന വേനൽ; കൊല്ലത്ത് ഡെങ്കിപ്പനിയും ചിക്കൻപോക്സും വർധിക്കുന്നു
cancel

കൊ​ല്ലം: ജി​ല്ല​യി​ൽ ചൂ​ട്​ കൂ​ടി​യ സാ​ഹ​ച​​ര്യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി, സൂ​ര്യാ​ത​പം, വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ, ചി​ക്ക​ൻ​പോ​ക്‌​സ്, ഭ​ക്ഷ്യ​വി​ഷ​ബാ​ധ, പ​ക​ർ​ച്ച​പ്പ​നി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​താ​യി​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ.

സം​സ്ഥാ​ന​ത്ത്​ നാ​ല്​ ജി​ല്ല​ക​ളി​ൽ കൂ​ടു​ത​ലാ​യി ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട്​ ചെ​യ്ത​തി​ൽ ഒ​ന്ന്​ കൊ​ല്ലം ജി​ല്ല​യു​മാ​ണ്.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡെ​ങ്കി ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ളി​ൽ പൊ​തു​വേ പ​നി​യും ചു​മ​യും തു​ട​ങ്ങി ഇ​ൻ​ഫ്ലു​വ​ൻ​സ​യാ​യും കാ​ണു​ന്നു​ണ്ട്.

ചി​കി​ത്സ വേ​ഗ​മാ​ക്ക​ണം

രോ​ഗം ബാ​ധി​ച്ചാ​ൽ എ​ത്ര​യും​വേ​ഗം ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണം. തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്ര​മേ കു​ടി​ക്കാ​ൻ പാ​ടു​ള്ളൂ. ശു​ദ്ധ​മാ​യ ജ​ലം കൊ​ണ്ടു​ണ്ടാ​ക്കി​യ ഐ​സ്​​ക്രീ​മും സോ​ഫ്​​റ്റ്​ ഡ്രി​ങ്കു​ക​ളും മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ​യു​ണ്ടാ​ക​ണം. വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ വാ​ങ്ങി​ക്ക​ഴി​ക്ക​​രു​ത്. വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്​. ശു​ദ്ധ​മാ​യ ജ​ലം കൊ​ണ്ടു​ണ്ടാ​ക്കി​യ ഐ​സ് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ.

ചൂ​ടു​കൂ​ടി​യ സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ ഭ​ക്ഷ​ണം വേ​ഗ​ത്തി​ൽ കേ​ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്. ഉ​ത്സ​വ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ​ണം വി​ത​ര​ണം ന​ട​ത്തു​ന്ന​വ​രും ശീ​ത​ള പാ​നീ​യ​ങ്ങ​ൾ, ഐ​സ്‌​ക്രീം തു​ട​ങ്ങി​യ​വ വി​ത​ര​ണം ന​ട​ത്തു​ന്ന​വ​രും പ്ര​ത്യേ​കം ശ്ര​ദ്ധ​ചെ​ലു​ത്ത​ണം. വേ​ന​ൽ​ക്കാ​ല രോ​ഗ​ങ്ങ​ളു​ടെ പ്ര​തി​രോ​ധ​ത്തി​നാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജ്യൂ​സ് ക​ട​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സ് പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കു​മെ​ന്നും അ​തി​കൃ​ത​ർ അ​റി​യി​ച്ചു.

ഡെ​ങ്കി​പ്പ​നി ത​ട​യാ​ന്‍ ഡ്രൈ ​ക​ണ്ടെ​യ്‌​ന​ര്‍ എ​ലി​മി​നേ​ഷ​ന്‍ ഡ്രൈ​വ്

വേ​ന​ല്‍ക്കാ​ല​ത്ത് ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍ക്കൊ​പ്പം ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ​യും മു​ന്‍ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​രോ​ഗ്യ​വ​കു​പ്പ്. വേ​ന​ല്‍ക്കാ​ല​ത്ത്​ വ​ലി​ച്ചെ​റി​യു​ന്ന ഒ​ഴി​ഞ്ഞ കു​പ്പി​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി​നി​ർ​ത്തി കൊ​തു​ക്‌ പെ​രു​കാ​നി​ട​യാ​ക്ക​രു​ത്. ഒ​ഴി​ഞ്ഞ പാ​ത്ര​ങ്ങ​ളു​ടെ സം​സ്‌​ക​ര​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍കു​ന്ന ഡ്രൈ ​ക​ണ്ടെ​യ്‌​ന​ര്‍ എ​ലി​മി​നേ​ഷ​ന്‍ ഡ്രൈ​വ് ജി​ല്ല​യി​ലെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മ​ഴ​ക്കാ​ല​ത്തി​ന്​ മു​മ്പ് ന​ട​ത്തും. ഈ​ഡി​സ് കൊ​തു​കു​ക​ള്‍ വ​ഴി​യാ​ണ് ഡെ​ങ്കി​പ്പ​നി പ​ക​രു​ന്ന​ത്. പ​നി​യോ​ടൊ​പ്പം ത​ല​വേ​ദ​ന, ക​ണ്ണി​ന്​ പു​റ​കി​ല്‍ വേ​ദ​ന, പേ​ശി​വേ​ദ​ന, സ​ന്ധി​വേ​ദ​ന എ​ന്നി​വ​യാ​ണ് ഡെ​ങ്കി​പ്പ​നി​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. കൂ​ടാ​തെ ശ​രീ​ര​ത്തി​ല്‍ ചു​വ​ന്നു​ത​ടി​ച്ച പാ​ടു​ക​ളും ഉ​ണ്ടാ​കാം.

വീ​ടു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും അ​ക​ത്തും പ​രി​സ​ര​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി​നി​ല്‍ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ മു​ട്ട​യി​ട്ട്​ പെ​രു​കു​ന്ന​വ​യാ​ണി​വ. വീ​ടി​ന്റെ ഉ​ള്ളി​ല്‍ ചെ​ടി​ച്ച​ട്ടി​ക​ള്‍, പൂ​ച്ചെ​ട്ടി​ക​ളു​ടെ അ​ടി​യി​ലു​ള്ള പാ​ത്രം, ഫ്രി​ഡ്ജു​ക​ളു​ടെ ട്രേ, ​സ​ണ്‍ഷേ​യ്ഡ്, ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന ടാ​ങ്കു​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ കെ​ട്ടി​നി​ല്‍ക്കു​ന്ന വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​തെ നോ​ക്ക​ണം. മ​ണി​പ്ലാ​ന്റ് മു​ത​ലാ​യ അ​ല​ങ്കാ​ര ചെ​ടി​ക​ള്‍ വെ​ച്ചി​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ളി​ലെ വെ​ള്ളം​മാ​റ്റ​ണം. വേ​ന​ല്‍ക്കാ​ല​ത്ത് ജ​ല​ദൗ​ര്‍ല​ഭ്യം നേ​രി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ പാ​ത്ര​ങ്ങ​ളി​ല്‍ പി​ടി​ച്ച് വെ​ച്ചി​രി​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ കൊ​തു​ക് മു​ട്ട​യി​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഇ​തൊ​ഴി​വാ​ക്കാ​ന്‍ പാ​ത്ര​ങ്ങ​ള്‍ അ​ട​ച്ച് സൂ​ക്ഷി​ക്കാ​ൻ ശ്ര​ദ്ധ​ചെ​ലു​ത്ത​ണം. ഡെ​ങ്കി​പ്പ​നി സ്വ​യം​ചി​കി​ത്സ അ​പ​ക​ട​മാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍ തൊ​ട്ട​ടു​ത്ത ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി ശ​രി​യാ​യ ചി​കി​ത്സ​യും വി​ശ്ര​മ​വും പാ​ലി​ക്ക​ണ​മെ​ന്ന് ഡി.​എം.​ഒ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DengueChicken poxKollam
News Summary - Dengue fever and chicken pox are increasing in Kollam
Next Story