മുക്കുപണ്ടം പണയം െവച്ച് പണം തട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍
text_fieldsകിളികൊല്ലൂര്‍: മുക്കുപണ്ടം പണയം െവച്ച് പണം തട്ടിയ കേസിലെ പ്രതികള്‍ പിടിയിലായി. ഇടുക്കി ചെറുതോണി കുന്നത്ത് വീട്ടില്‍ അഖില്‍ ബിനു (അപ്പു-20), കിളികൊല്ലൂർ കല്ലുംതാഴം കൃഷ്ണമന്ദിരത്തില്‍ വിഷ്ണു (26) , കല്ലുംതാഴം ഇരട്ടക്കുളങ്ങര എസ്.ആര് ഭവനില്‍ സിദ്ധാര്‍ഥ് (26), കൊറ്റങ്കര പേരൂര്‍ ടി.കെ.എം.സി വയലില്‍വീട്ടില്‍ വിനീത് (25) എന്നിവരാണ് കിളികൊല്ലൂര്‍ പൊലീസിെൻറ പിടിയിലായത്.
കുറ്റിച്ചിറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം നല്കി 50,000 രൂപ തട്ടിയ കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്പുവിെൻറ നേതൃത്വത്തില്‍ ഇടുക്കിയില്‍ നിന്ന് മുക്കുപണ്ടം എത്തിച്ച ശേഷം ബാക്കി പ്രതികളുടെ സഹായത്തോടെയാണ് പണയം െവച്ചു തട്ടിപ്പ് നടത്തിയിരുന്നത്. കേസിലെ മുഖ്യപ്രതിയായ അഖില്‍ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തിയതിന് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച കുറ്റിച്ചിറയിലെ സ്ഥാപനത്തിലെത്തിയ പ്രതികള്‍ രണ്ടാം പ്രതി വിഷ്ണുവിെൻറ കുഞ്ഞിനു സുഖമില്ലെന്ന കാരണം പറഞ്ഞ് അടിയന്തരമായി 50,000 രൂപ ആശുപത്രി ബില്ലിനായി വേണമെന്ന് പറഞ്ഞ് വ്യാജ തിരിച്ചറിയല്‍ രേഖ ഹാജരാക്കിയാണ് തട്ടിപ്പ് നടത്തിയത്.
ഇതിനു ശേഷം ജീവനക്കാര്‍ക്ക് സംശയം േതാന്നിയതിനെ തുടര്‍ന്ന് ആഭരണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വിവരം കിളികൊല്ലൂര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
എ.സി.പി. പ്രദീപ്കുമാറിെൻറ നിര്‍ദേശപ്രകാരം കിളികൊല്ലൂര്‍ സി.ഐ കെ.വിനോദിെൻറ നേതൃത്വത്തില്‍ എസ്.ഐമാരായ വി.എസ്. ശ്രീനാഥ്, താഹകോയ, ജയന്. കെ. സക്കറിയ, മധു, ജാനസ്, സന്തോഷ്, എ.എസ്.ഐമാരായ എസ്. സന്തോഷ്കുമാര്‍, സുനില്‍, സി.പി.ഒ ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

