Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊ​ല്ലം കോർപറേഷൻ...

കൊ​ല്ലം കോർപറേഷൻ ഡിവിഷനുകളിലെ തോൽവി: സി.പി.ഐയിൽ നടപടി

text_fields
bookmark_border
CPI
cancel

കൊ​ല്ലം: കോ​ർ​പ​റേ​ഷ​നി​ലെ നാ​ല്​ ഡി​വി​ഷ​നു​ക​ളി​ൽ തോ​ൽ​വി​യു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സി.​പി.​ഐ പാ​ർ​ട്ടി ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പ്ര​കാ​രം നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ർ.​വി​ജ​യ​കു​മാ​ർ, ജി​ല്ല അ​സി. സെ​ക്ര​ട്ട​റി ജി.​ലാ​ലു എ​ന്നി​വ​രെ കൊ​ല്ലം സി​റ്റി​യി​ലെ സം​ഘ​ട​നാ ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ നൗ​ഫ​ൽ(​മ​ങ്ങാ​ട്), ജി. ​കൃ​ഷ്ണ​ദാ​സ്(​ടൗ​ൺ നോ​ർ​ത്ത്), എ.​കെ. സോ​മ​രാ​ജ​ൻ (ടൗ​ൺ സൗ​ത്ത്) എ​ന്നി​വ​രെ സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കും.

സി​റ്റി സെ​ക്ര​േ​ട്ട​റി​യ​റ്റം​ഗം എ​സ്. വി​ജ​യ​ൻ, സി​റ്റി ക​മ്മി​റ്റി അം​ഗം എ​സ്. അ​ജി​ത്ത്, മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം വി​നേ​ഷ്, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എ​ൻ. മോ​ഹ​ന​ൻ എ​ന്നി​വ​രെ താ​ക്കീ​ത് ചെ​യ്യും. മു​ൻ​മ​ന്ത്രി​യും പാ​ർ​ട്ടി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ കെ. ​രാ​ജു​വാ​യി​രു​ന്നു അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ ക​ൺ​വീ​ന​ർ.

തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ജി​ല്ല ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ന​ട​പ​ടി. ആ​ർ. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpiKollam Corporation
News Summary - Defeat in Corporation Divisions: Action in CPI
Next Story