നഴ്സിങ് വിദ്യാർഥിനിയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ
text_fieldsകൊല്ലം: നഴ്സിങ് വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കൾ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. ആലപ്പുഴ അന്ധകാരനഴി സ്വദേശിനി പാല്യത്തൈയ്യിൽ സാജൻ ആന്റണിയുടെ മകൾ ഫെബിന സാജന്റെ (26) ദുരൂഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്.
കൊല്ലം ബെൻസിഗർ നഴ്സിങ് കോളജിലെ വിദ്യാർഥിയായിരുന്ന ഫെബിന പരീക്ഷയ്ക്കായി കൊട്ടിയത്തുള്ള ബന്ധുവിന്‍റെ വീട്ടിൽ താമസിച്ചു വരവേ കഴിഞ്ഞ 18ന് രാവിലെ മുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലത്ത് താമസിച്ച് സ്വർണക്കട നടത്തുന്ന മഹാരാഷ്ട്ര സ്വദേശി പ്രദീപിന്റെ നിരന്തര പീഡനവും ഭീഷണിയും ഫെബിനക്ക് ഉണ്ടായിരുന്നു എന്നും മുമ്പ് പലതവണ ഇയാൾ ഫെബിനയെ വധിക്കാൻ ശ്രമിച്ചിരുന്നു എന്നും ബന്ധുക്കൾ പരാതിയിൽ പറയുന്നു.
ആലപ്പുഴയിൽ നിന്ന് മാതാപിതാക്കൾ എത്തും മുമ്പ് പോസ്റ്റ്മോർട്ടവും മറ്റു നടപടികളും തിടുക്കത്തിൽ പൂർത്തിയാക്കിയതും മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്നു. മൃതദേഹത്തിൽ മുട്ടുസൂചി കൊണ്ട് കുത്തിയ പാടുകളുണ്ടായിരുന്നു. ചുണ്ടിൽ മുട്ടുസൂചി കുത്തി തറച്ച നിലയിലും ആയിരുന്നു. ഫെബിനയുടെ ദുരൂഹ മരണം സംബന്ധിച്ച് ജില്ല ക്രൈംവിഭാഗത്തോട് അന്വഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി ജില്ല പൊലീസ് മേധാവി ബന്ധുക്കളെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

