Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎ​ക്സൈ​സ്...

എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​െൻറ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന്

text_fields
bookmark_border
death of an excise officer,
cancel
camera_alt

ര​ഞ്ജി​ത്ത്

കി​ളി​കൊ​ല്ലൂ​ർ: ഭാ​ര്യാ​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​െൻറ മ​ര​ണം ആ​ത്മ​ഹ​ത്യ ത​ന്നെ​യെ​ന്ന് പൊ​ലീ​സി​െൻറ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​സ്ഥ​ല​ത്ത് ഫോ​റ​ൻ​സി​ക് വി​ദ​ഗ്​​ധ​രു​ടെ സം​ഘം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തൃ​ക്ക​ട​വൂ​ർ കോ​ട്ട​യ്ക്ക​കം വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത്തി​നെ (38) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു​ദി​വ​സ​മാ​യി ജോ​ലി​ക്കാ​യി പോ​യ ഇ​യാ​ളെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

കൊ​ല്ലം എ​ക്സൈ​സ് ഓ​ഫി​സി​ലെ ഗാ​ർ​ഡാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ക​ല്ലും​താ​ഴ​ത്തെ ഭാ​ര്യ​വീ​ട്ടി​ലെ സി​റ്റൗ​ട്ടി​ൽ കൈ​ഞ​ര​മ്പ് മു​റി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ആ​ൾ താ​മ​സ​മി​ല്ലാ​യി​രു​ന്നു. കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു ശേ​ഷം പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി ബു​ധ​നാ​ഴ്ച വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

Show Full Article
TAGS:suicide excise officer 
Web Title - death of an excise officer, Alleged suicide
Next Story