ഗാന്ധിഭവൻ സ്നേഹാശ്രമം സന്ദർശിച്ച് ദയാബായി
text_fieldsദയാഭായ് ഏകാങ്ക നാടകം അവതരിപ്പിക്കുന്നു
പാരിപ്പളളി : മധ്യപ്രദേശിലെ ഗോത്ര വർഗക്കാർക്കും കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്കും വേണ്ടി ജീവിതം സമർപ്പിച്ച സാമൂഹ്യ പ്രവർത്തക ദയാബായി വേളമാനൂർ ഗാന്ധി ഭവൻ സ്നേഹാശ്രമത്തിലെ അച്ഛനമ്മമാരെ കാണാനെത്തി. വ്യാഴാഴ്ച രാവിലെ സ്നേഹാശ്രമത്തിലെത്തിയ ദയാബായിയെ ഗാന്‌ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് സെക്രട്ടറി ഡോ.പുനലൂർ സോമരാജന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. നാഗസാക്കിയിലും ഹിരോഷിമയിലും അണുബോംബ് ഇട്ടതിന്റെ പ്രതിഷേധ സൂചകമായി ദയാബായി വർഷങ്ങളായി ആഗസ്റ്റ് ആറ് മുതൽ ഒൻപത് വരെ ഉപവാസം അനുഷ്ഠിക്കാറുണ്ട്.
സ്നേഹാശ്രമത്തിലെ അച്ഛനമ്മമാരെ കാണാനെത്തിയ ദയാബായിയെ പകൽക്കുറി ഗവ.ഹയർസെക്കണ്ടറി സ്ക്കൂളിലെ എൻ. എസ്. എസ് കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി വരവേറ്റു. എൻഡോസൾഫാൻ ദുരന്തത്തെകുറിച്ച് ദയാഭായി ഏകാങ്ക നാടകം അവതരിപ്പിച്ചു. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗാന്‌ധിഭവൻ ചെയർ പേഴ്സൺ ഡോ.ഷാഹിദാകമാൽ, സി.ഇ.ഒ. ഡോ. വിൻസെന്റ് ഡാനിയൽ, ട്രസ്റ്റി പ്രസന്ന സോമരാജൻ, സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ. രാധാകൃഷ്ണൻ , വർക്കിംഗ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള ,സെക്രട്ടറി പി.എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എൻഡോസൾഫാൻ ഇരകളുടെ പുനരധിവാസത്തിനായി ഗാന്ധിഭവൻ സ്നേഹാശ്രമം കുടുംബം പതിനായിരം രൂപ സംഭാവനയായി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

