റോഡുകൾ തകർന്നു: തഴവയിൽ യാത്രാക്ലേശം
text_fieldsകറുത്തേരിമുക്ക് എസ്.എൻ.ഡി.പി മന്ദിരം വള്ളികുന്നം പഞ്ചായത്ത് അതിർത്തി റോഡ് തകർന്നനിലയിൽ
കരുനാഗപ്പള്ളി: തഴവ ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ തകർന്നതോടെ ഉൾനാടൻ മേഖലകളിൽ യാത്രാക്ലേശം രൂക്ഷമായി. മഴക്കാലത്ത് റോഡുകളിൽ രൂപംകൊണ്ട വലിയ കുഴികളിൽ ദിവസങ്ങളോളം മലിനജലം കെട്ടിക്കിടക്കുന്നതും യാത്രാതടസ്സം ഉണ്ടാകുന്നതും ഇവിടെ പതിവാണ്. പല റോഡുകളിലും ശരിയായ രീതിയിൽ അറ്റകുറ്റ പണി നടന്നിട്ട് പത്ത് വർഷത്തിലധികമായി എന്നാണ് നാട്ടുകാരുടെ പരാതി. ചില റോഡുകളിൽ പ്രവൃത്തി ഭാഗികമാക്കി കരാറുകാർ നിർമാണം ഉപേക്ഷിച്ചു പോയതും ഭീഷണിയായി.
പഞ്ചായത്തിലെ ചില പ്രൈമറി സ്കൂളുകൾക്ക് മുൻവശത്ത് കൂടിയുള്ള റോഡുകളിൽ പോലും കാൽനട യാത്ര അസാധ്യമായി തീർന്ന അവസ്ഥയാണ്. കുരിശുംമൂട് ഒറ്റതെങ്ങിൽ റോഡ്, അരീപ്പുറത്ത് പുത്തൻകുളം മൂലേശ്വരി റോഡ്, താനുവേലിമുക്ക് കാട്ടൂർ മഠം റോഡ്, തഴവ നഴ്സറിമുക്ക് ഐഡിയൽ എൽ.പി സ്കൂൾ റോഡ്, വടിമുക്ക് വട്ടപറമ്പ് റോഡ്, കറുത്തേരിമുക്ക് എസ്.എൻ.ഡി.പി മന്ദിരം വള്ളികുന്നം പഞ്ചായത്ത് അതിർത്തി റോഡ്, അമ്പാടിമുക്ക് വള്ളികുന്നം പഞ്ചായത്ത് അതിർത്തി റോഡ്, കറുത്തേരിമുക്ക് അമ്പലമുക്ക് റോഡ്, മണപ്പള്ളി കോട്ടക്കുഴി ഓഡിറ്റോറിയം റോഡ്, ചക്കാലത്തറ ജങ്ഷൻ കൊച്ചുകുറ്റിപ്പുറം റോഡ്, തെക്കടത്ത് ജങ്ഷൻ മുക്കോലക്കൽ ജങ്ഷൻ റോഡ്, മൂലത്താനം ജങ്ഷൻ വലിയവീട്ടിൽ ജങ്ഷൻ കോൺക്രീറ്റ് റോഡ്, നാവോലിൽ മുക്ക് വള്ളികുന്നം പഞ്ചായത്ത് അതിർത്തി റോഡ്, വെങ്ങാട്ടമ്പള്ളി മഠം പനയറമുക്ക് റോഡ്, യക്ഷിപ്പള്ളി ഭാഗം അഴകിയകാവ് ഭാഗം റോഡ്, കെ.ജി.പി ജങ്ഷൻ മന്ദിരം മുക്ക് റോഡ്, മണപ്പള്ളി തീയറ്റർ ജങ്ഷൻ കുറ്റിപ്പുറം റോഡ്, പാവുമ്പ ഹൈസ്കൂൾ ജങ്ഷൻ കൈരളി മുക്ക് റോഡ്, കണ്ണഞ്ചാലിൽ ഷാപ്പുമുക്ക് റോഡ് എന്നീ റോഡുകൾ കാലങ്ങളായി തകർന്ന് യാത്ര യോഗ്യമല്ലാത്ത അവസ്ഥയിലാണ്. പ്രാദേശിക തെരഞ്ഞെടുപ്പ് കാലത്ത് ഉൾനാടൻ റോഡുകളുടെ തകർച്ച പ്രധാന പ്രചാരണ വിഷയമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

