കെ.എം.എം.എല്ലിൽ ജീവവായു സിലിണ്ടര്‍ ഫില്ലിങ് സ്റ്റേഷന് സജ്ജം
text_fieldsകെ.എം.എം.എല്ലിൽ ആരംഭിച്ച ജീവവായു ഫില്ലിങ് സ്റ്റേഷൻ മാനേജിങ് ഡയറക്ടര്‍ ജെ. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യുന്നു
ചവറ: കെ.എം.എം.എല്ലിൽനിന്നുള്ള ജീവവായു ഇനി സിലിണ്ടറിലും ലഭ്യമാകും. ഇതിനായുള്ള സിലിണ്ടര്‍ ഫില്ലിങ് സ്റ്റേഷന് സജ്ജമായി. മാനേജിങ് ഡയറക്ടര്‍ ജെ. ചന്ദ്രബോസ് ഉദ്ഘാടനം നിര്‍വഹിച്ചു.
സര്‍ക്കാറില്‍നിന്ന് ലഭ്യമായ 50 ലക്ഷം രൂപ ചെലവഴിച്ചാണ് സിലിണ്ടര്‍ ഫില്ലിങ് സ്റ്റേഷന് ഒരുക്കിയത്.
സംസ്ഥാനത്തെ ആരോഗ്യമേഖലക്ക് കൂടുതല്‍ കരുത്തുപകരുന്നതാണ് കെ.എം.എം.എല്ലിലെ ഫില്ലിങ് സ്റ്റേഷന്. മണിക്കൂറില്‍ ഏഴ് മീറ്റര്‍ ക്യൂബ് ശേഷിയുള്ള ആറ് സിലിണ്ടറുകള്‍ നിറക്കാനാകും. കൊറിയന്‍ നിർമിത കംപ്രസര്‍ യൂനിറ്റാണ് ഫില്ലിങ് സ്റ്റേഷന്റെ ഭാഗമായെത്തിച്ചത്. കമ്പനിയിലെ തന്നെ ഉദ്യോഗസ്ഥരാണ് സിലിണ്ടര്‍ ഫില്ലിങ് സ്റ്റേഷന് സജ്ജമാക്കിയത്.
കമ്പനിയുടെ പ്രധാന ഉല്പന്നമായ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റ് നിർമാണത്തിന് ഓക്സിജന്‍ ആവശ്യമാണ്.
ഉല്പാദന ശേഷി കുറഞ്ഞ പഴയ ഓക്സിജന്‍ പ്ലാന്റിനു പകരം 2020 ഒക്ടോബറില്‍ പുതിയ 70 ടണ്‍ ഓക്സിജന്‍ പ്ലാന്റ് കെ.എം.എം.എല്ലില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

