അഞ്ചുപേർക്കെതിരെ കാപ്പ നടപടി; നാലുപേർ തടവിൽ, ഒരാൾ ജില്ലക്ക് പുറത്ത്
text_fieldsഷൈൻബാബു, നിസാർ, ബിബിൻരാജ്, നിതിൻ, നിയാസ്
കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ അഞ്ചുപേർക്കെതിരെ കാപ്പ നടപടികൾ സ്വീകരിച്ചു. തഴുത്തല പുതുച്ചിറ തൊടിയിൽ പുത്തൻവീട്ടിൽ ഷൈൻബാബു (30), മങ്ങാട് ബിസ്മി ഭവനിൽ വയലിൽ പുത്തൻവീട്ടിൽ നിസാർ (24), ഓച്ചിറ ചങ്ങൻകുളങ്ങര തണ്ടാശ്ശേരി തെക്കതിൽ വീട് ബിബിൻരാജ് (23), പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനി വെളിച്ചംനഗർ 61ൽ പള്ളി എന്ന നിതിൻ (27) എന്നിവരാണ് ആറുമാസത്തേക്ക് കരുതൽതടങ്കലിലായത്. കൊല്ലം വെസ്റ്റ് ജോനകപ്പുറം ജെ.ആർ.എ 72 പുത്തൻവീട്ടിൽ നിയാസിനെ (36) സിറ്റി പൊലീസ് ജില്ല പരിധിയിൽ നിന്ന് പുറത്താക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

