പശുവിനെ കൊന്ന നിലയിൽ
text_fieldsഇരവിപുരം: ഇരവിപുരം പനമൂട്ടിൽ പശുവിനെ കൊന്ന നിലയിൽ. തോണ്ടലിൽ ജയചന്ദ്രെൻറ പശുവിനെയാണ് കൊലപ്പെടുത്തിയത്. അടുത്തുള്ള ചനമൂട് ദേവീക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് മോഷണം നടന്നതായും ആദിച്ചമൺ തോപ്പ് ജോസഫിെൻറ പശുവിനെയും സമാന രീതിയിൽ അഴിച്ച് തെങ്ങിൽ കെട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. മൂന്ന് സംഭവങ്ങളും ഏതാണ്ട് ഒരേ സമയത്താണ് നടന്നതെന്ന് സംശയം.
ക്ഷേത്രത്തിൽ മോഷണം നടന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ സി.സി.ടി.വികൾ പലതും തിരിച്ച് വെക്കുകയും തകർക്കുകയും ചെയ്ത നിലയിലാണ്. മൂന്ന് മാസങ്ങൾക്ക് മുമ്പ് സമാന രീതിയിൽ ഒരു സംഭവം മയ്യനാട്ട് നടന്നിരുന്നു. അന്ന് സംഭവം കേസായെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

