Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകോ​വി​ഡ് ചി​കി​ത്സ...

കോ​വി​ഡ് ചി​കി​ത്സ വീ​ടു​ക​ളി​ലേ​ക്ക്

text_fields
bookmark_border
കോ​വി​ഡ് ചി​കി​ത്സ വീ​ടു​ക​ളി​ലേ​ക്ക്
cancel

കൊ​ല്ലം: കോ​വി​ഡ് കേ​സു​ക​ള്‍ ദി​നം​പ്ര​തി 100 ക​വി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ക്കാ​തെ പോ​സി​റ്റീ​വാ​കു​ന്ന രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യും നി​രീ​ക്ഷ​ണ​വും വീ​ടു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ.​ആ​ര്‍. ശ്രീ​ല​ത അ​റി​യി​ച്ചു. ല​ക്ഷ​ണം പ്ര​ക​ട​മാ​ക്കാ​ത്ത കാ​റ്റ​ഗ​റി എ ​വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന രോ​ഗി​ക​ളെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ നി​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കു​ന്ന​ത്.

അ​ത​ത് പ്ര​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റു​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രു​ടെ​യും തു​ട​ര്‍ച്ച​യാ​യ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും ഇ​വ​ര്‍. ക​രു​ത​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലെ​ന്ന പോ​ലെ രോ​ഗി​ക​ളെ വീ​ടു​ക​ളി​ല്‍ ത​ന്നെ​യാ​ണ് പാ​ര്‍പ്പി​ക്കു​ന്ന​ത്. രോ​ഗി​യു​ടെ വീ​ട്ടി​ല്‍ ബാ​ത്ത് റൂം ​സൗ​ക​ര്യ​മു​ള്ള റൂ​മും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ ഉ​റ​പ്പാ​ക്കും.

വീ​ടു​ക​ളി​ലെ 10 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍, 60 വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​ര്‍, ഗ​ര്‍ഭി​ണി​ക​ള്‍, മ​റ്റ് രോ​ഗ​ങ്ങ​ള്‍ക്ക് ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ എ​ന്നി​വ​രെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റും. ഒ​രു കെ​യ​ര്‍ ടേ​ക്ക​റു​ടെ (വീ​ട്ടി​ലെ ഒ​രം​ഗം) സ​ഹാ​യ​ത്തോ​ടെ വീ​ടു​ക​ളി​ല്‍ ത​ന്നെ നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യും.

പ​ള്‍സ് ഓ​ക്‌​സി മീ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് ഇ​വ​രു​ടെ ഓ​ക്‌​സി​ജ​ന്‍ സാ​ച്ചു​റേ​ഷ​നും പ​ള്‍സും പ​രി​ശോ​ധി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ മു​ഖേ​ന ഇ​വ​ര്‍ക്ക് പ​രി​ശീ​ല​നം ന​ല്‍കും. അ​ത​ത് ദി​വ​സ​ങ്ങ​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രെ അ​റി​യി​ക്കു​ക​യും മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റിെൻറ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യും.

സ​മീ​കൃ​താ​ഹാ​രം, വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​തി​െൻറ ആ​വ​ശ്യ​ക​ത എ​ന്നി​വ​യെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ​വും ന​ല്‍കും. വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന രോ​ഗി​ക​ളെ തു​ട​ര്‍ച്ച​യാ​യ നി​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കി അ​വ​ര്‍ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ ബു​ദ്ധി​മു​ട്ടു​ക​ളോ ഉ​ണ്ടാ​യാ​ല്‍ ഉ​ട​ന്‍ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റും. ബു​ദ്ധി​മു​ട്ടു​ക​ളോ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ ഇ​ല്ലാ​ത്ത​വ​ര്‍ക്ക് ഒ​രാ​ഴ്​​ച​ക്കു​ശേ​ഷം ആ​ൻ​റി​ജ​ന്‍ ടെ​സ്​​റ്റ്​ ന​ട​ത്തി നെ​ഗ​റ്റീ​വാ​കു​ന്ന മു​റ​ക്ക്​ ഡി​സ്ചാ​ര്‍ജ് ചെ​യ്യും. കെ​യ​ര്‍ ടേ​ക്ക​റെ​യും ആ​ൻ​റി​ജ​ന്‍ ടെ​സ്​​റ്റി​ന് വി​ധേ​യ​മാ​ക്കും.

Show Full Article
TAGS:Covid treatment covid kerala corona virus 
Next Story