കോവിഡ് പ്രതിരോധം; നിയന്ത്രണം ശക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍
text_fieldsകൊല്ലം: ഡി കാറ്റഗറി നിയന്ത്രണം നിലനില്‍ക്കുന്ന കരീപ്ര ഗ്രാമപഞ്ചായത്തില്‍ പൊലീസ്, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധം ശക്തമാക്കി. കുഴിമതിക്കാട് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഗൃഹവാസ പരിചരണകേന്ദ്രത്തില്‍ 24 പേര്‍ ചികിത്സയിലുണ്ട്. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ താൽക്കാലികമായി നിര്‍ത്തിെവച്ചു. കശുവണ്ടി ഫാക്ടറികള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധന തുടങ്ങി.
വീടുകള്‍, കോളനികള്‍, പൊതുഇടങ്ങള്‍ എന്നിവ കേന്ദ്രികരീച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയതായി പ്രസിഡൻറ് പി.എസ്. പ്രശോഭ പറഞ്ഞു.
അഞ്ചല്‍ ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തില്‍ അഞ്ചല്‍ ഈസ്റ്റ് ഗവ.സ്കൂളിൽ പ്രവര്‍ത്തിക്കുന്ന സി.എഫ്.എല്‍.ടി.സിയില്‍ 36 രോഗികളുണ്ട്. ജനകീയ ഹോട്ടല്‍ മുഖേന രോഗികള്‍ക്ക് ഭക്ഷണം, വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആയുര്‍വേദ-അലോപ്പതി-ഹോമിയോ പ്രതിരോധ മരുന്നുകളുടെ വിതരണം എന്നിവ നടത്തുന്നുണ്ട്.
പോരുവഴി ഗ്രാമപഞ്ചായത്തില്‍ 30 കിടക്കകളുള്ള ഗൃഹവാസ പരിചരണകേന്ദ്രം പ്രവര്‍ത്തിക്കുന്ന കൊച്ചേരി മുക്കിലെ പ്രീ-മെട്രിക് ഹോസ്റ്റലില്‍ അഞ്ചുരോഗികളുണ്ട്. നാല് വാര്‍ഡുകള്‍ വീതം ഉള്‍പ്പെടുത്തി സ്‌കൂളുകള്‍, സാംസ്‌കാരിക നിലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ആൻറിജന്‍ ടെസ്റ്റുകള്‍ തുടങ്ങി.
കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ഫണ്ടില്‍നിന്ന് ആംബുലന്‍സിനുവേണ്ടി തുക അനുവദിച്ചതായി പ്രസിഡൻറ് ബിനു മംഗലത്ത് പറഞ്ഞു.
ചവറ ബ്ലോക്ക് പഞ്ചായത്തിെൻറ നേതൃത്വത്തില്‍ കോവിഡ് രോഗികളുടെയും ക്വാറൻറീനില്‍ കഴിയുന്നവരുടെയും വീടുകളില്‍ അണുനശീകരണം നടന്നുന്നുണ്ട്. വീടുകളില്‍ കഴിയുന്ന രോഗബാധിതര്‍ക്കും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ ആവശ്യമുള്ളവര്‍ക്കും ടെലിമെഡിസിന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സി കാറ്റഗറി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പുനലൂര്‍ നഗരസഭയിലെ ചെറുകിട, വന്‍കിട കച്ചവട തൊഴിലാളികള്‍, ഓട്ടോ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് വ്യത്യസ്ത ഇടങ്ങളില്‍ കോവിഡ് പരിശോധന നടത്തും. വാര്‍ഡുകള്‍ തോറും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിെൻറ ഭാഗമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കും.
ജാഗ്രത സമിതികളുടെ മേല്‍നോട്ടത്തില്‍ രോഗബാധിതരാകുന്നവരെ ക്വാറൻറീന്‍ ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

