Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅ​പ​ക​ട​ത്തി​ൽ​പെ​ട്ട...

അ​പ​ക​ട​ത്തി​ൽ​പെ​ട്ട ദ​മ്പ​തി​ക​ള്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു

text_fields
bookmark_border
അ​പ​ക​ട​ത്തി​ൽ​പെ​ട്ട ദ​മ്പ​തി​ക​ള്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു
cancel
camera_alt

ഡെ​ന്നി​സ്, നി​ര്‍മ​ല


കൊ​ല്ലം: തി​രു​വ​ന​ന്ത​പു​രം പ​ഴ​വ​ങ്ങാ​ടി​യി​ല്‍ മ​ക്ക​ളു​ടെ ക​ൺ​മു​ന്നി​ല്‍ വ​ച്ച് അ​പ​ക​ട​ത്തി​ൽ​പെ​ട്ട ദ​മ്പ​തി​ക​ള്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. കൊ​ല്ലം കൊ​ട്ടി​യം വ​ട​ക്കേ മൈ​ല​ക്കാ​ട് വി​ള​യി​ല്‍ വീ​ട്ടി​ല്‍ ഡെ​ന്നി​സ് (45), ഭാ​ര്യ നി​ര്‍മ​ല (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടി​ന് പ​ഴ​വ​ങ്ങാ​ടി​യി​ലാ​ണ് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ഇ​രു​വ​രെ​യും ബൈ​ക്ക് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. ഈ ​സ​മ​യം കാ​റി​ല്‍ ഇ​വ​രു​ടെ മ​ക്ക​ളും നി​ര്‍മ​ല​യു​ടെ മാ​താ​പി​താ​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു.വി​ദേ​ശ​ത്ത് ഡ്രൈ​വ​റാ​യി​രു​ന്ന ഡെ​ന്നീ​സ് അ​വി​ടെ മൂ​ന്നാ​മ​ത്തെ വാ​ക്‌​സി​നെ​ടു​ത്ത​ശേ​ഷം കാ​ലി​ന് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍ന്ന് നാ​ട്ടി​ലെ​ത്തി.

തു​ട​ര്‍ചി​കി​ത്സ​ക്കാ​യി തൊ​ട്ട​ടു​ത്ത ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്ക്​ വി​ധേ​യ​നാ​യി​രു​ന്നു. ഒ​രാ​ഴ്ച​ത്തെ ചി​കി​ത്സ​ക്കു​ശേ​ഷം വീ​ട്ടി​േ​ല​ക്ക് മ​ട​ങ്ങും വ​ഴി​യാ​ണ് അ​പ​ക​ടം.

മ​രു​ന്ന് വാ​ങ്ങാ​നാ​യി പ​ഴ​വ​ങ്ങാ​ടി റോ​ഡി​ലെ മെ​ഡി​ക്ക​ൽ സ്​​​റ്റോ​റി​ല്‍ ക​യ​റി​യെ​ങ്കി​ലും മ​രു​ന്ന് കി​ട്ടി​യി​ല്ല. തു​ട​ര്‍ന്ന് റോ​ഡി​ന് എ​തി​ര്‍വ​ശ​ത്തു​ള്ള മെ​ഡി​ക്ക​ല്‍ സ്‌​റ്റോ​റി​ലേ​ക്ക് പോ​കാ​നാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഡെ​ന്നീ​സി​നെ​യും നി​ര്‍മ​ല​യെ​യും ബൈ​ക്ക് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. ഇ​വ​രെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​േ​താ​ടെ ഡെ​ന്നീ​സ് മ​രി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ചെ മൂ​ന്നോ​ടെ നി​ര്‍മ​ല​യും മ​രി​ച്ചു.

പോ​സ്​​റ്റു​മോ​ര്‍ട്ട​ത്തി​ന് ശേ​ഷം വെ​ള്ളി​യാ​ഴ്ച നോ​ര്‍ത്ത് മൈ​ല​ക്കാ​ട് സെൻറ്​ ജോ​ര്‍ജ് ദേ​വാ​ല​യ​ത്തി​ല്‍ സം​സ്​​കാ​രം ന​ട​ക്കും. പ​രേ​ത​നാ​യ ഡാ​നി​യ​ൽ-​ഡെ​ല്‍ഫീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഡെ​ന്നീ​സ്. മ​ക്ക​ള്‍: ഡെ​നി​ല ഡെ​ന്നി​സ്, ഡ​യാ​ന്‍ ഡെ​ന്നി​സ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഡെ​റി, മെ​ര്‍ലി​ന്‍.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathCouples
News Summary - Couples involved in an accident He died while undergoing treatment
Next Story