Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസി.പി.എം ധാരണ...

സി.പി.എം ധാരണ തെറ്റിച്ചു; കൊല്ലം കോർപറേഷനില്‍ സി.പി.ഐ ഡെപ്യൂട്ടി മേയർ സ്ഥാനം ഉള്‍പ്പെടെ രാജിവെച്ചു

text_fields
bookmark_border
സി.പി.എം ധാരണ തെറ്റിച്ചു; കൊല്ലം കോർപറേഷനില്‍ സി.പി.ഐ ഡെപ്യൂട്ടി മേയർ സ്ഥാനം ഉള്‍പ്പെടെ രാജിവെച്ചു
cancel
camera_alt

പ്രസന്ന ഏണസ്റ്റ്​, കൊല്ലം മധു

കൊല്ലം: കോർപറേഷൻ ഡെപ്യൂട്ടി മേയർ അടക്കം സ്ഥാനങ്ങൾ സി.പി.ഐ അംഗങ്ങൾ രാജിവെച്ചു. മുൻ ധാരണ പ്രകാരം സി.പി.എം അംഗം പ്രസന്ന ഏണസ്റ്റ്​ മേയർ സ്ഥാനം ഒഴിയാത്തതിൽ പ്രതിഷേധിച്ചാണ്​ രാജി. ഡെപ്യൂട്ടി മേയർ കൊല്ലം മധു, വിദ്യാഭ്യാസ​ സ്റ്റാന്‍റിംങ്​ കമ്മറ്റി ചെയർമാൻ സബിത ദേവി, പൊതുമരാമത്ത്​ സജീവ്​ സോമൻ എന്നിവരാണ്​ രാജിവെച്ചത്​.

ഇവർക്ക്​ പിന്തുണ പ്രഖ്യാപിച്ച്​ മറ്റ്​ ഏഴ്​ സി.പി.ഐ കൗൺസിലർമാരും എത്തിയിരുന്നു. പാർട്ടി തീരുമാന പ്രകാരം തുടർ നടപടി സ്വീകരിക്കുമെന്ന്​ ​കൊല്ലം മധു പറഞ്ഞു. മുൻ ധാരണ പ്രകാരം മേയർ പ്രസന്ന ഏണസ്റ്റ്​ ഡിസംബർ 25 ന്​ സ്ഥാനം രാജിവെക്കേണ്ടതായിരുന്നു. എന്നാല്‍ മേയർ സ്ഥാനം രാജിവെക്കാന്‍ പ്രസന്ന ഏണസ്റ്റ് തയ്യാറായില്ല. ഇതോടെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനം സി.പി.ഐ ഉപേക്ഷിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Corporation
News Summary - Controversy in Kollam Corporation
Next Story