കോൺഗ്രസിലെ തർക്കം; മിനി മാസ്റ്റ്ലൈറ്റ് സ്ഥാപിക്കുന്നത് വൈകുന്നു
text_fieldsപോരുവഴി കൊച്ചേരി ജങ്ഷനിൽ മിനി മാസ്റ്റ്ലൈറ്റ്
സ്ഥാപിക്കാൻ നിർമിച്ച അടിസ്ഥാനം
ശാസ്താംകോട്ട: പോരുവഴി കൊച്ചേരി ജങ്ഷനിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള തർക്കംമൂലം മിനി മാസ്റ്റ്ലൈറ്റ് സ്ഥാപിക്കുന്നത് വൈകുന്നതായി ആക്ഷേപം. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നുള്ള തുക വിനിയോഗിച്ച് നിർമിക്കുന്ന ലൈറ്റ് സ്ഥാപിക്കാൻ ഏതാനുംമാസം മുമ്പ് അടിസ്ഥാനം നിർമിച്ചു. ഇവിടല്ല സ്ഥാപിക്കേണ്ടതെന്നും കൊച്ചേരിമുക്കിൽ തന്നെ മറ്റൊരു സ്ഥലത്താണ് സ്ഥാപിക്കേണ്ടതെന്ന അവകാശവാദവുമായി കോൺഗ്രസ് ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം രംഗത്തുവന്നു.
നിലവിൽ അടിസ്ഥാനം നിർമിച്ച സ്ഥലമാണ് ഏറെ അനിയോജ്യമെന്നും അവിടെത്തന്നെ മതിയെന്നും ആവശ്യപ്പെട്ട് ഒരു പറ്റം കോൺഗ്രസ് നേതാക്കൾ എം.പിക്ക് നിവേദനം നൽകുകയും എം.പി പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. സംഭവം വിവാദമായി നിൽക്കുന്നതോടെ കോൺഗ്രസിലെ തർക്കവും രൂക്ഷമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

