Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലത്തിന്​ കരുതലോടെ...

കൊല്ലത്തിന്​ കരുതലോടെ കൈത്താങ്ങ്

text_fields
bookmark_border
munroe thuruth
cancel
camera_alt

ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലയായ മൺറോതുരുത്തിൽ സഞ്ചാരികളുടെ മനംകവരുന്ന കാഴ്​ചകളിലൊന്ന്

കൊല്ലം: ജില്ലയിൽനിന്നുള്ള ആദ്യ ധനമന്ത്രിയുടെ കന്നി ബജറ്റിൽ കൊല്ലത്തിന്​ കരുതലോടെയുള്ള കൈത്താങ്ങ്​. മന്ത്രി കെ.എൻ. ബാലഗോപാൽ വെള്ളിയാഴ്​ച അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ജില്ലയുടെ മുഖമു​ദ്രയായ ടൂറിസം മേഖലക്ക്​​ പ്രാമുഖ്യം ലഭിച്ചു​. 50​ കോടിയുടെ രണ്ട്​ ടൂറിസം സർക്യൂട്ട്​ പദ്ധതികളിലൊന്ന്​ കൊല്ലത്താണ്​.

ഇതുകൂടാതെ അഞ്ചുകോടി വകയിരുത്തുന്ന ആംഫിബിയൻ വാഹന സൗകര്യത്തിലും ജില്ലയുടെ വിനോദസഞ്ചാരത്തിന്​ പ്രഥമ പരിഗണന ലഭിച്ചു. ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാലക്ക്​ 10 കോടി, ആർ. ബാലകൃഷ്​ണപിള്ളയുടെ സ്​മാരകത്തിന്​ രണ്ടുകോടി എന്നിവ ജില്ലയിലെ വിദ്യാഭ്യാസ, സാംസ്​കാരിക മേഖലക്കുള്ള കരുതലായി. ​

കൂടാതെ കൊല്ലം കെ.എസ്​.ആർ.ടി.സി ബസ്​ ടെർമിനലിന്​ ആധുനിക മുഖം കൈവരുമെന്ന പ്രഖ്യാപനവും ഏറെ നാളായുള്ള ആവശ്യത്തിന്​ മറുപടിയാണ്​​. തീരസംരക്ഷണത്തിനുള്ള വിവിധ പദ്ധതികളും തീ​രദേശപാത​യും അനുബന്ധ വഴിയോര സൗകര്യ കേന്ദ്രങ്ങളും ഉൾപ്പെടുന്ന വികസന പാക്കേജ​ും മത്സ്യസംസ്​കരണ^ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിനുള്ള പശ്ചാത്തല വികസനപദ്ധതിയും തോട്ടം മേഖലക്ക്​ ലഭിച്ച പരിഗണനയും ഏറെ സാധ്യതയും പ്രതീക്ഷയും നൽകുന്നുണ്ട്​. ​

ഉണർ​േവകാൻ ടൂറിസം സർക്യൂട്ട്​

വിനോദസഞ്ചാര ഭൂപടത്തി​ൽ ജില്ല ഇതിനകമുണ്ടാക്കിയ അടയാളപ്പെടുത്തലിന്​ അംഗീകാരമായി, പ്രഖ്യാപിച്ച രണ്ട്​ പ്രധാന പദ്ധതികളിലും കൊല്ലം പരിഗണിക്കപ്പെട്ടു.

കോവിഡ്​ രൂക്ഷത കുറയുന്നതിനനുസരിച്ച്​ ടൂറിസം മേഖലയിൽ പുത്തനുണർവ്​ നൽകാൻ ലക്ഷ്യമിട്ട്​ പ്രഖ്യാപിച്ച രണ്ട്​ സർക്യൂട്ട്​ ടൂറിസം പദ്ധതികളിൽ ഒന്നായി അഷ്​ടമുടിക്കായൽ, മൺറോതുര​ുത്ത്​, കൊട്ടാരക്കര മീൻപിടിപ്പാറ, മുട്ടറ മരുതിമല, ജടായുപാറ, തെന്മല, അച്ചൻകോവിൽ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ ബന്ധിപ്പിച്ച്​ ജൈവ വൈവിധ്യ സർക്യൂട്ട്​ നിലവിൽവരും. ഇത്​ ജില്ലയിലെ മൊത്തത്തിലുള്ള ടൂറിസം വികസനത്തിന്​ പുതിയ കാൽവെപ്പാകും. മലബാർ ലിറ്റററി സർക്യൂട്ടും കൂടി ഉൾപ്പെടുന്ന ഇൗ പദ്ധതിക്കായി 50 കോടിയാണ്​ വകയിരുത്തിയിട്ടുള്ളത്​.

വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതിയുടെ ഭാഗമായി ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയൻ വാഹന സൗകര്യം ഏർപ്പെടുത്തുന്ന സ്ഥലങ്ങളിൽ ആദ്യ ഘട്ടത്തിൽതന്നെ കൊല്ലവും ഇടംപിടിച്ചിട്ടുണ്ട്​. കൊച്ചിയും തലശ്ശേരിയുമാണ്​ മറ്റ്​ സ്ഥലങ്ങൾ. അഞ്ച്​ കോടിയാണ്​ ഇതിനായി വകയിരുത്തിയിരിക്കുന്നത്​. 30 കോടി സർക്കാർ വിഹിതമായി നൽകി നടപ്പാക്കുന്ന ടൂറിസം പുരനുജ്ജീവന പാക്കേജ് യാഥാർഥ്യമാകു​േമ്പാൾ ജില്ലയിലെ വിനോദസഞ്ചാര മേഖലക്ക്​​ കൂടുതൽ സഹായം പ്രതീക്ഷിക്കാം.

വരും ആധുനിക ബസ്​ ടെർമിനൽ

ബജറ്റിൽ ഗതാഗത മേഖലയിലേക്ക്​ അനുവദിച്ച രണ്ട്​ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഒന്ന്​ സ്വന്തമാക്കി കൊല്ലം. ഏറെനാളത്തെ ആവശ്യമായിരുന്ന ആധുനിക ബസ്​ ടെർമിനൽ​ കൊല്ലം നഗരത്തിന്​ ലഭിക്കും. അഷ്​ടമുടിക്കായലി​െൻറ തീരത്തുള്ള നിലവിലെ കെ.എസ്​.ആർ.ടി.സി ബസ്​ സ്​റ്റാൻഡ്​ പരിമിതമായ സൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന സ്ഥിതിയാണ്​.

പുതിയ ടെർമിനൽ വരുന്നതോടുകൂടി ബസ്​ സ്​റ്റാൻഡ്​ പ്രവർത്തനം സുഗമമാകുന്നതിനൊപ്പം ​തിരക്കേറിയ ഷോപ്പിങ്​ കേന്ദ്രവും സജ്ജമായാൽ അതുവഴി വരുമാനത്തിനും വഴിതുറക്കും. ഇവിടെ കായൽ ടൂറിസം കൂടി ലക്ഷ്യമിട്ടുള്ള ടെർമിനൽ വേണമെന്നാണ്​ വർഷങ്ങളായി ആവശ്യമുയർന്നിരുന്നത്​.

ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാലക്ക്​ 10 കോടി

ജില്ലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്​ പുതിയ ഏടായി കഴിഞ്ഞവർഷം ഒക്​ടോബർ രണ്ടിന്​ ആരംഭിച്ച ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാലക്ക്​ 10 കോടി രൂപ ബജറ്റിൽ അധികമായി വിലയിരുത്തി. സർവകലാശാലക്ക്​ അടിസ്ഥാന സൗകര്യം അടിയന്തരമായി ഒരുക്കുന്നതിനാണ്​ ഇൗ തുക അനുവദിച്ചത്​. കൊല്ലം കുരീപ്പുഴയിലാണ്​ നിലവിലെ താൽക്കാലിക ആസ്ഥാനം പ്രവർത്തിക്കുന്നത്​.

ബാലകൃഷ്​ണപിള്ളക്ക്​ സ്​മാരകം

അന്തരിച്ച മുൻ മന്ത്രി ആർ. ബാലകൃഷ്​ണപിള്ളയുടെ സ്​മാരകത്തിനായി രണ്ടുകോടിയും അനുവദിച്ചിട്ടുണ്ട്​. പിള്ളയുടെ സ്വന്തം മണ്ഡലമായിരുന്ന കൊട്ടാരക്കരയിൽ രണ്ടുകോടി ചെലവിലാണ്​ സ്​മാരകം ഉയരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollamKerala Budget 2021
News Summary - consideration for kollam in kerala budget 2021
Next Story