Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൈശാഖിെൻറ അനുസ്മരണ ചടങ്ങിൽ പാർട്ടിക്കെതിരെ സംസാരിച്ച കോൺഗ്രസ് നേതാവിന് സസ്പെൻഷൻ
text_fieldsbookmark_border
കൊല്ലം: ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികൻ കുടവട്ടൂർ സ്വദേശി എച്ച്. വൈശാഖിെൻറ അനുസ്മരണ ചടങ്ങിൽ സംസാരിച്ച പ്രാദേശിക കോൺഗ്രസ് നേതാവ് ഓടനാവട്ടം വിജയപ്രകാശിനെ പാർട്ടിയിൽനിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും മന്ത്രിമാരും സാമൂഹിക സാംസ്കാരിക നേതാക്കളും വൻ ജനാവലിയും പങ്കെടുത്ത യോഗത്തിൽ കോൺഗ്രസ് പ്രതിനിധിയായി പങ്കെടുത്ത വിജയപ്രകാശ് സമൂഹമധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തിയതായി കാട്ടിയാണ് ഡി.സി.സി പ്രസിഡൻറ് പി. രാജേന്ദ്രപ്രസാദ് സസ്പെൻഷൻ പ്രഖ്യാപിച്ചത്.
Next Story

