താന്നിയിലെ സംഘർഷം; അഞ്ചുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ ജോസ്, മൈക്കിൾ, വിഷ്ണു, ജോഷി, വിപിൻ
ഇരവിപുരം: താന്നിയിൽ സംഘടിച്ചെത്തിയവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് കുത്തേറ്റ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായി. ഇരുവിഭാഗങ്ങൾക്കുമെതിരെ കേസെടുത്ത ഇരവിപുരം പൊലീസ് രണ്ടു കേസുകളിലായാണ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്.
മയ്യനാട് താന്നി സാഗരതീരം സൂനാമി ഫ്ലാറ്റ് ബ്ലോക്ക് 24, ഫ്ലാറ്റ് നമ്പർ രണ്ടിൽ ജോഷി (36), തെക്കുംഭാഗം ഐശ്വര്യാനഗർ 240 കോട്ടൂർ പടിഞ്ഞാറ്റതിൽ മൈക്കിൾ (40), താന്നി പള്ളിക്ക് സമീപം സി.എസ് നിവാസിൽ ജോസ് (45), താന്നി പള്ളിക്ക് സമീപം വിപിൻ വില്ലയിൽ വിപിൻ വലേണ്ട്റി (34), സർഗപുരം ക്ഷേത്രത്തിന് സമീപം ഐശ്വര്യാ നിവാസിൽ വിഷ്ണുദാസ് (22) എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണുദാസ് വാദിയായ കേസിലാണ് ജോസ്, ജോഷി, മൈക്കിൾ എന്നിവർ അറസ്റ്റിലായത്. ജോഷി വാദിയായ കേസിലാണ് വിപിൻ, വിഷ്ണുദാസ് എന്നിവർ അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി എട്ടരയോടെയാണ് താന്നി ലക്ഷ്മിപുരം തോപ്പിനടുത്തുെവച്ച് രണ്ടുസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ വിഷ്ണുദാസ്, വിപിൻ എന്നിവർ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും ജോഷി പാലത്തറയിലെ സഹകരണ ആശുപത്രിയിലും ചികിത്സയിലിരിക്കെയാണ് അറസ്റ്റിലായത്.
സംഭവത്തിന് ശേഷം വിവിധ ആശുപത്രികളിലായി ചികിത്സ തേടിയ പ്രതികളെ സൈബർ സെല്ലിെൻറയും കൊല്ലം ഈസ്റ്റ് പൊലീസിെൻറയും സഹായത്തോടെയാണ് ഇരവിപുരം പൊലീസ് പിടികൂടിയത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. ഇരവിപുരം എസ്.എച്ച്.ഒ കെ. വിനോദ്, എസ്.ഐമാരായ അനീഷ്, ബിനോദ് കുമാർ, ദീപു, പ്രകാശ്, ജി.എസ്.ഐ സുനിൽ, എ.എസ്.ഐ ജയപ്രകാശ്, സി.പി.ഒമാരായ രാജേഷ്, മനാഫ്, പ്രമോദ്, ബിജു, ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

