Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎസ്.എൻ കോളജിൽ സംഘർഷം;...

എസ്.എൻ കോളജിൽ സംഘർഷം; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
conflict
cancel
camera_alt

1.ത​ല​ക്ക്​ പ​രി​ക്കേ​റ്റ കോ​ള​ജ് യൂണിയൻ ചെ​യ​ർ​മാ​ൻ വൈ​ഭ​വ് ജി​ല്ല അ​ശു​പ​ത്രി​യി​ൽ 2. എ​സ്.​എ​ഫ്.​ഐ

പ്ര​വ​ർ​ത്ത​ക​ൻ അ​ച്ചു​

കൊ​ല്ലം: എ​സ്.​എ​ൻ കോ​ള​ജി​ൽ ഇ​രു​വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടി, ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കോ​ള​ജ് യൂ​നി​യ​ൻ ചെ​യ​ർ​മാ​നും ര​ണ്ടാം വ​ർ​ഷ ഫി​ലോ​സ​ഫി വി​ദ്യാ​ർ​ഥി​യു​മാ​യ വൈ​ഭ​വ്, ര​ണ്ടാം വ​ർ​ഷ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി അ​ച്ചു എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​മ്പി​വ​ടി കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് വൈ​ഭ​വി​ന്റെ ത​ല​യ്ക്ക് നാ​ല് തു​ന്ന​ലു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​തി​ങ്ങ​നെ: ഒ​രു വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കോ​ള​ജി​ലെ ശു​ചി​മു​റി​യി​ലി​രു​ന്ന ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചു. ഇ​ക്കാ​ര്യം അ​പ്പോ​ൾ ത​ന്നെ അ​ധ്യാ​പ​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

ഇ​ന്ന​ലെ ല​ഹ​രി ഉ​പ​യോ​ഗി​ച്ച​വ​രു​ടെ പേ​രു​സ​ഹി​തം പ്രി​ൻ​സി​പ്പ​ലി​ന് പ​രാ​തി ന​ൽ​കി. അ​തി​ന് പി​ന്നാ​ലെ ല​ഹ​രി ഉ​പ​യോ​ഗി​ച്ച​വ​ർ അ​ട​ക്ക​മു​ള്ള പ​തി​ന​ഞ്ചോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘം കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ട​ക്ക​മു​ള്ള​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഘ​ർ​ഷ​മ​റി​ഞ്ഞ് പൊ​ലീ​സെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​രു വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും പി​ന്തി​രി​ഞ്ഞ​ത്. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ വൈ​ഭ​വ് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ഞ്ച് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conflictinjuredsn college
News Summary - Conflict in SN College-Two people were injured
Next Story