Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപു​ന​ലൂ​ര്‍...

പു​ന​ലൂ​ര്‍ റെ​യി​ല്‍വേ സ്‌​റ്റേ​ഷ​ന്‍റെ സമഗ്ര വി​ക​സ​ന​ത്തി​ന് ന​ട​പ​ടി​

text_fields
bookmark_border
പു​ന​ലൂ​ര്‍ റെ​യി​ല്‍വേ സ്‌​റ്റേ​ഷ​ന്‍റെ സമഗ്ര വി​ക​സ​ന​ത്തി​ന് ന​ട​പ​ടി​
cancel

കൊ​ല്ലം: അ​മൃ​ത് ഭാ​ര​ത് സ്‌​റ്റേ​ഷ​ന്‍ സ്‌​കീ​മി​ലു​ള്‍പ്പെ​ടു​ത്തി പു​ന​ലൂ​ര്‍ റെ​യി​ല്‍വേ സ്‌​റ്റേ​ഷ​ന്റെ സ​മ​ഗ്ര വി​ക​സ​നം സാ​ധ്യ​മാ​ക്കാ​ന്‍ ദ​ക്ഷി​ണ റെ​യി​ല്‍വേ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി അ​റി​യി​ച്ചു.

സ്‌​റ്റേ​ഷ​ന്റെ സ​മ​ഗ്ര​മാ​യ ന​വീ​ക​ര​ണ​മാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ദീ​ര്‍ഘ​കാ​ല​ത്തെ വി​ക​സ​നം മു​ന്നി​ല്‍ ക​ണ്ട് മാ​സ്റ്റ​ര്‍പ്ലാ​ന്‍ ത​യാ​റാ​ക്കി​യാ​ണ് വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഏ​ഴ് ഘ​ട്ട​ങ്ങ​ളി​ലാ​യി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ര്‍ട്ടി​ടെ​ക്ച​ര്‍ ആ​ൻ​ഡ്​ ടെ​ക്‌​നി​ക്ക​ൽ ക​ണ്‍സ​ള്‍ട്ട​ന്‍സി സാ​ധ്യ​ത പ​ഠ​നം, ക​ണ്‍സ​ള്‍ട്ട് പ്ലാ​ന്‍, മാ​സ്റ്റ​ര്‍ പ്ലാ​ന്‍, അ​ര്‍ബ​ന്‍ ആ​ർകി​ടെ​ക്ച​ര്‍ ഡി​സൈ​നി​ങ്, വി​വി​ധ നി​ർ​മി​തി​ക​ളു​ടെ രൂ​പ​രേ​ഖ, ഡ്രോ​യി​ങ്, ടെ​ക്‌​നി​ക്ക​ല്‍ ഫി​സി​ബി​ലി​റ്റി റി​പ്പോ​ര്‍ട്ട് എ​ന്നി​വ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ക​ണ്‍സ​ൽട്ട​ന്‍സി ക​രാ​ര്‍ ന​ല്‍കു​ന്ന​തി​നു​ള്ള ടെ​ൻഡ​റാ​ണ് ആ​ദ്യം ക്ഷ​ണി​ക്കു​ന്ന​തെ​ന്നും എം.​പി പ​റ​ഞ്ഞു.

ക​ണ്‍സ​ൽട്ട​ന്‍സി ത​യാ​റാ​ക്കു​ന്ന മാ​സ്റ്റ​ര്‍ പ്ലാ​നി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ര്‍മാ​ണ പ്ര​വ​ര്‍ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DevelopmentPunalur Railway Station
News Summary - Comprehensive Development of Punalur Railway Station
Next Story