അവധിദിനത്തിൽ കുട്ടികളുടെ ക്യാമ്പുകൾ നടത്തിയതായി പരാതി; ഇടപെട്ട് കലക്ടർ
text_fieldsകൊല്ലം: ഉഷ്ണതരംഗ പശ്ചാത്തലത്തിൽ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടികൾ പങ്കെടുക്കുന്ന അവധിക്കാല ക്യാമ്പുകൾക്കും അവധി നൽകണമെന്ന ഉത്തരവ് ലംഘിച്ചതായുള്ള പരാതികളിൽ ഇടപെട്ട് കലക്ടർ. കുട്ടികൾ പങ്കെടുത്ത ക്യാമ്പുകൾ നടക്കുന്നു എന്ന പരാതി എത്തിയതോടെ നിർത്തിവെക്കാൻ കലക്ടർ എൻ. ദേവിദാസ് അടിയന്തര നിർദേശം നൽകി.
കെ.എം.എം.എൽ ജീവനക്കാരുടെ വെൽഫെയർ ട്രസ്റ്റ് സംഘടിപ്പിച്ച കുട്ടികളുടെ ഏകദിന ക്യാമ്പ് നൂറോളം കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയതാണ് പ്രധാനമായും പരാതി ഉയർന്ന പരിപാടി. ഇത് കലക്ടർ ഇടപെട്ട് നിർത്തിവെപ്പിച്ചു. മുൻനിശ്ചയിച്ച പരിപാടി, കൂടാതെ, പബ്ലിക് ലൈബ്രറിയിൽ ചിൽഡ്രൻസ് ലൈബ്രറിയിൽ കുട്ടികൾക്ക് അവധിക്കാല ക്യാമ്പിന്റെ ഭാഗമായി പരിപാടി നടത്തിയതായും ആക്ഷേപമുയർന്നു.
കലക്ടർ ചെയർമാൻ കൂടിയായ പബ്ലിക് ലൈബ്രറി സംബന്ധിച്ച് തന്നെ ഇത്തരത്തിൽ പരാതി ഉയർന്നതോടെ അത്തരം ക്ലാസ് നിർത്തിവെക്കാൻ നിർദേശം നൽകിയ കലക്ടർ, ലൈബ്രറി അധികൃതരെയും വേനൽക്കാല ക്യാമ്പ് നടത്തിപ്പുകാരെയും വിളിച്ചുവരുത്തി വിശദീകരണംതേടി. എന്നാൽ, വേനൽക്കാല ക്യാമ്പിന്റെ ഭാഗമായ പരിപാടി അല്ലെന്നും കുട്ടികളുടെ ലൈബ്രറിയിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് സ്ഥലത്തെത്തിയ ഒരു വനിത സ്ക്വാഷ് ഉണ്ടാക്കുന്ന പ്രദർശനം നടത്തിയതാണെന്നുമാണ് ലൈബ്രറി അധികൃതർ നൽകിയ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

