സമൂഹമാധ്യമത്തിൽ സന്ദേശം അയച്ചതിന് മർദിച്ചെന്ന് പരാതി
text_fieldsകുന്നിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ സന്ദേശം അയച്ചതിന് മധ്യവയസ്കനെ മര്‍ദിച്ചതായി പരാതി. കേരള കോണ്‍ഗ്രസ് (ബി) മുന്‍ മണ്ഡലം സെക്രട്ടറി ബാബു ചെറുശ്ശേരിക്കാണ് മര്‍ദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പത്തനാപുരം എരിയ സെക്രട്ടറി വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടിത്തിട്ട കളത്തട്ട് ജങ്ഷനില്‍ െവച്ചായിരുന്നു സംഭവം. ഇരുചക്രവാഹനത്തിലെത്തിയ ബാബു ചെറുശ്ശേരിയെ വിഷ്ണുവിെൻറ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. ഇദ്ദേഹം സഞ്ചരിച്ച വാഹനം തകര്‍ക്കുകയും മർദിക്കുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറയുന്നു. കേരള കോണ്‍ഗ്രസ് (ബി) വിട്ട ബാബു ചെറുശ്ശേരി ഇത്തവണ കോണ്‍ഗ്രസ് വിമതസ്ഥാനാർഥിക്കുവേണ്ടി പ്രചാരണപരിപാടികളില്‍ സജീവമായിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

