വൈറലായി കൊല്ലം കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
text_fieldsകലക്ടറുടെ വൈറലായ ഫേസ്ബുക്ക് പോസ്റ്റ്
കൊല്ലം: ഒരു കുറിപ്പിലൂടെ ജീവിതത്തിന് പുതിയ അര്‍ഥതലങ്ങള്‍ പകരാനാകുമെന്ന് തെളിയിക്കുകയാണ് കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലെ പെണ്‍കുട്ടിയെ വിവാഹ ജീവിതത്തിലേക്ക് കൈപിടിച്ചുനടത്തിയതിനെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത് സാമൂഹിക മാധ്യമ തരംഗമായി മാറി. 24 മണിക്കൂര്‍ തികയും മുമ്പേ പതിനയ്യായിരത്തിലധികം ലൈക്കുകള്‍, 1500 ലേറെ കമൻറുകള്‍. ഒപ്പം 500 ലേറെ ഷെയറുകളും. 'ഒരുപാട് സന്തോഷം നല്കിയ ദിനം, ഒപ്പം ആത്മനിര്‍വൃതിയും. ഇഞ്ചവിള ആഫ്റ്റര്‍ കെയര്‍ ഹോമിലെ എെൻറ മകള്‍ കുമാരി ഷക്കീലയുടെയും വെള്ളിമണ്‍ സ്വദേശി വിധുരാജിെൻറയും വിവാഹ സുദിനം' എന്ന് തുടങ്ങി വിവാഹ ചടങ്ങില്‍ രക്ഷാകര്‍തൃ സ്ഥാനത്തുനില്ക്കുന്ന ചിത്രങ്ങളും സഹിതമുള്ള കലക്ടറുടെ പോസ്റ്റാണ് വൈറലായത്. 'എെൻറ മകള്‍' എന്ന വിശേഷണത്തില്‍ എല്ലാം അടങ്ങുന്നെന്ന് രേഖപ്പെടുത്തിയ കമൻറുകളാണേറെയും.

