മാനുഷികമൂല്യം ഉൾക്കൊള്ളുന്ന തലമുറയെ വാർത്തെടുക്കണം -കലക്ടർ
text_fieldsഅരിപ്പ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെത്തിയ കലക്ടർ ആനി ജൂലാ തോമസ് വിദ്യാർഥികൾക്കൊപ്പം
കുളത്തൂപ്പുഴ: മാറുന്ന ലോക ക്രമത്തിനനുസരിച്ച് മത്സരങ്ങളെ അതിജീവിച്ച് വിജയം കൈപ്പിടിയിലൊതുക്കാൻ കഴിയുന്ന തരത്തിൽ മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന തലമുറയെ വാർത്തെടുക്കാൻ അധ്യാപകർ ശ്രമിക്കണമെന്നും അത്തരത്തിലുള്ള പിന്തുണയാണ് വിദ്യാർഥികൾക്കാവശ്യമെന്നും കലക്ടർ ആനി ജൂലാ തോമസ്.
പട്ടിക വർഗവികസന വകുപ്പിന്‍റെ നേതൃത്വത്തിൽ അരിപ്പയിൽ പ്രവർത്തിക്കുന്ന കുളത്തൂപ്പുഴ ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിന്‍റെ ഭൗതിക സാഹചര്യങ്ങളും പഠന പ്രവർത്തനങ്ങളും വിലയിരുത്താൻ കഴിഞ്ഞ ദിവസം അരിപ്പയിലെത്തിയ കലക്ടർ കുട്ടികളുമായി സംവദിക്കുകയായിരുന്നു. പുനലൂർ തഹൽസിൽദാർ എസ്. നമിത, ജില്ല പട്ടികവർഗ വികസന ഓഫിസർ കെ.വി. രാഘവൻ, അസിസ്റ്റന്‍റ് ജില്ല പട്ടികവർഗ വികസന ഓഫിസർ ടി.കെ. മനോജ് കുമാർ, പഞ്ചായത്തംഗം ഷെഫീക്ക് ചോഴിയക്കോട്, സീനിയർ സൂപ്രണ്ട് വി. വിജുകുമാർ, പ്രഥമാധ്യാപകൻ ആർ. രാജേഷ്, മാനേജർ പ്രിൻസ് റഷീദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

