പേവിഷബാധ മുക്തമാകുന്നതിൽ കൂട്ടായ പങ്കാളിത്തം വേണം -മന്ത്രി ബിന്ദു കൃഷ്ണ
text_fields‘റാബീസ് ഫ്രീ കേരളം’ തീവ്രയജ്ഞ വാക്സിനേഷന് കാമ്പയിന്റെ നാലാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ബിന്ദു കൃഷ്ണ നിര്‍വഹിക്കുന്നു
കൊല്ലം: പേവിഷബാധമുക്ത കേരളമെന്നത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തം ആവശ്യമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ. പേവിഷബാധയില്നിന്ന് സംസ്ഥാനത്തെ മുക്തമാക്കാന്‍ ലക്ഷ്യമിട്ട് മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ‘റാബീസ് ഫ്രീ കേരളം’ തീവ്രയജ്ഞ വാക്സിനേഷന് കാമ്പയിന്റെ നാലാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജില്ല മൃഗസംരക്ഷണ ഓഫിസറുടെ സൈബീരിയന്‍ ഹസ്കി വിഭാഗത്തില്‍ പെട്ട വളര്‍ത്തുനായ ‘ജോയി’ക്ക് മന്ത്രിയുടെ സാന്നിധ്യത്തില്‍ വാക്സിനേഷന് നല്കി. മേയര്‍ എ.കെ. ഹഫീസ് അധ്യക്ഷത വഹിച്ചു. രണ്ട് മാസത്തിനകം നഗത്തില്‍ 500 നായ്ക്കളെ താമസിപ്പിക്കാന്‍ കഴിയുന്ന ഡോഗ് ഷെല്‍ട്ടര്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വളര്‍ത്തുമൃഗങ്ങള്‍ക്കും നായ്ക്കള്‍ക്കും കൃത്യസമയത്ത് വാക്സിന് ഉറപ്പാക്കുന്നതിലൂടെ രോഗവ്യാപനം പൂര്‍ണമായും തടയുകയാണ് മൃഗസംരക്ഷണ വകുപ്പിന്റെ ലക്ഷ്യം.
സംസ്ഥാന ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രൊജക്ട് കോഓഡിനേറ്റര്‍ ഡോ. ഷീല സാലി ടി. ജോര്‍ജ് പദ്ധതി വിശദീകരിച്ചു. നഗരസഭ കൗണ്‍സിലര്‍ ബി. ഷൈലജ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെ. സിന്ധു, അഡീഷനല്‍ ഡയറക്ടര്‍മാരായ ഡോ. വിന്നി ജോസഫ്, ഡോ. ജിജിമോന് ജോസഫ്, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ഷീബ പി. ബേബി, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.എല്‍. ഷീജ, ഡോ. എല്‍. രജേഷ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

