തകർന്ന് കൂട്ടിക്കട റെയിൽവേ ഗേറ്റ് റോഡ്; യാത്ര ദുരിതം
text_fieldsകൂട്ടിക്കടയിൽ റെയിൽവേ ഗേറ്റിന് സമീപം റോഡ് തകർന്ന നിലയിൽ
മയ്യനാട്: കൂട്ടിക്കടയിൽ റെയിൽവേ അധികൃതർ നാട്ടുകാരോടുള്ള വെല്ലുവിളി തുടരുന്നു. കുഴികളിൽ വീഴാതെ കൂട്ടിക്കട റെയിൽവേ ഗേറ്റ് കടക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
റെയിൽവേ വക സ്ഥലത്തുള്ള റോഡ് തകർന്നിട്ട് നാളേറെയായെങ്കിലും പുനർനിർമിക്കുന്ന കാര്യത്തിൽ റെയിൽവേ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഗേറ്റ് തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ഗതാഗതക്കുരുക്ക് പതിവായ ഇവിടെ ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങളും ഗതാഗത തടസ്സവും പതിവായതോടെ വ്യാപാരികൾ ചേർന്ന് കുഴികൾ അടച്ചിരുന്നു. മഴക്കാലത്ത് ഇവിടെ വീണ്ടും കുഴികൾ രൂപപ്പെടുകയായിരുന്നു. റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്.
വിവരം വ്യാപാരികളും നാട്ടുകാരും പലതവണ റെയിൽവേ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. പരിസരത്തുള്ള റെയിൽവേ ഗേറ്റുകളുടെ വശങ്ങളിലെ റോഡുകൾ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയെങ്കിലും കൂട്ടിക്കടയോട് റെയിൽവേക്കുള്ള അവഗണന തുടരുകയാണ്. മേൽപ്പാല നിർമാണത്തിനായി ഇരവിപുരം ഗേറ്റ് അടച്ചുപൂട്ടിയതോടെ കൂട്ടിക്കട ഗേറ്റിൽ വലിയ ഗതാഗത തിരക്കാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

