മിനി എം.സി.എഫ് കേന്ദ്രത്തിൽനിന്ന് മൂർഖനെ പിടികൂടി
text_fieldsമിനി എം.സി.എഫ് കേന്ദ്രത്തിൽ മൂർഖനെ കണ്ടതോടെ ഭയന്ന് പുറത്തിറങ്ങി നിൽക്കുന്ന ഹരിത കർമ സേനാംഗങ്ങൾ
പത്തനാപുരം: വിളക്കുടി ഗ്രാമപഞ്ചായത്ത് മിനി എം.സി.എഫ് കേന്ദ്രത്തിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കുന്നതിനിടെ ഹരിത കർമ സേനാംഗങ്ങൾ. ജോലിയിൽ ഏർപ്പെട്ട തൊഴിലാളികളാണ് പാമ്പിനെ കണ്ടത്.
ഇവർ നിലവിളിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞ് ആർ.ആർ. ടി സംഘമെത്തിയാണ് പാമ്പിനെ പിടികൂടിയത്. വിളക്കുടി ഗ്രാമ പഞ്ചായത്തിന്റെ വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിലാണ് എം.സി.എഫ് കേന്ദ്രം പ്രവർത്തിക്കുന്നത്. നേരത്തെ ഇത് കശാപ്പ്ശാലയ്ക്ക് വേണ്ടി ഉപയോഗിച്ചിരുന്ന കെട്ടിടമാണിത്.ഇതിനു മുമ്പും ഇവിടെ പാമ്പുകളുടെ ശല്യം ഉണ്ടായിട്ടുണ്ടെന്ന് ഹരിത കർമസേനാംഗങ്ങൾ പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ചതിന് ശേഷമുള്ള അവശിഷ്ടങ്ങൾ കുന്നുകൂടി കിടക്കുന്നതും, പരിസര പ്രദേശം കാട് മൂടി കിടക്കുന്നതും കാരണം ഇവിടം പാമ്പുകളുടെ താവളമാണെന്നാണ് പരക്കെയുള്ള ആക്ഷേപം. കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്ന് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

