Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകടലില്‍ അകപ്പെട്ട...

കടലില്‍ അകപ്പെട്ട ബോട്ട് കോസ്റ്റ് ഗാര്‍ഡ് കരക്കെത്തിച്ചു

text_fields
bookmark_border
കടലില്‍ അകപ്പെട്ട ബോട്ട് കോസ്റ്റ് ഗാര്‍ഡ് കരക്കെത്തിച്ചു
cancel
camera_alt

ക​ട​ലി​ല്‍ അ​ക​പ്പെ​ട്ട ‘വ​ട​ക്കേ തോ​പ്പി​ൽ’ ബോ​ട്ട്‌ കോ​സ്റ്റ് ഗാ​ര്‍ഡ് ക​ര​ക്കെ​ത്തി​ക്കു​ന്നു

ഓ​ച്ചി​റ: പ​ത്ത് തൊ​ഴി​ലാ​ളി​ക​ളു​മാ​യി ക​ട​ലി​ല്‍ അ​ക​പ്പെ​ട്ട മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് കോ​സ്റ്റ് ഗാ​ര്‍ഡ് ക​ര​ക്കെ​ത്തി​ച്ചു. അ​ഴീ​ക്ക​ലി​ല്‍നി​ന്ന്​ പോ​യ വ​ട​ക്കേ തോ​പ്പി​ൽ എ​ന്ന ബോ​ട്ടാ​ണ് പ്രൊ​പ്പ​ല​റി​ല്‍ വ​ല കു​രു​ങ്ങി ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ ഹ​രി​പ്പാ​ട് തെ​ര്‍മ​ല്‍ പ്ലാ​ന്‍റി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്. ശ​ക്ത​മാ​യ കാ​റ്റു​മൂ​ലം മ​റ്റ് ബോ​ട്ടു​കാ​ര്‍ക്ക് ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ര്‍ന്ന് ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ യു. ​ഉ​ല്ലാ​സ് കോ​സ്റ്റ് ഗാ​ര്‍ഡി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. കൊ​ച്ചി​യി​ല്‍നി​ന്നെ​ത്തി​യ കോ​സ്റ്റ് ഗാ​ര്‍ഡ് ത​ക​രാ​റി​ലാ​യ ബോ​ട്ടി​നെ കെ​ട്ടി​വ​ലി​ച്ച് ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ അ​ഴീ​ക്ക​ലി​ല്‍ എ​ത്തി​ച്ചു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും സു​ര​ക്ഷി​ത​രാ​യി ക​ര​യി​ലെ​ത്തി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coast guardrescuedboat
News Summary - coast guard rescued the boat that got stuck in the sea
Next Story