Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യശാലക്ക്​ സമീപം സംഘട്ടനം; യുവാവിന്‍റെ കാഴ്ച നഷ്ടപ്പെട്ടു, രണ്ടുപേർ പിടിയിൽ

text_fields
bookmark_border
മദ്യശാലക്ക്​ സമീപം സംഘട്ടനം; യുവാവിന്‍റെ കാഴ്ച നഷ്ടപ്പെട്ടു, രണ്ടുപേർ പിടിയിൽ
cancel
camera_alt

ബാർ സംഘട്ടന കേസിലെ പ്രതികളായ സാം ജോയി (31), ശ്യാം സൈമൺ (28) എന്നിവർ

കൊല്ലം: കുണ്ടറ മദ്യശാല വളപ്പിൽ ഉണ്ടായ അടിപിടിയിൽ ബിയർ കുപ്പി കൊണ്ടുള്ള അടിയേറ്റ് യുവാവിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. സംവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. കരിപ്ര ഇടക്കിടം നന്ദനത്തിൽ അനന്ദുവിന്‍റെ (26) കണ്ണാണ് തകർന്നത്. സംഭവവുമായി ബന്ധപ്പെട്ട് നല്ലില ഇ.എസ്.ഐ. ജങ്ഷന് സമീപം വട്ടവിള വീട്ടിൽ സാം ജോയി (31), കാഞ്ഞിരകോട് തണ്ണിക്കോട് മല്ലശ്ശേരി തെക്കതിൽ ശ്യാം സൈമൺ (28) എന്നിവരെയാണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 28ന് രാത്രി 8 മണിയോടെയാണ് സംഭവം. അനന്ദുവിന്‍റെ സുഹൃത്ത് പ്രതികളിൽ ഒരാളിന്‍റെ ബൈക്കിൽ ചാരി ഇരുന്നതുമായി ബന്ധപ്പെട്ട വഴക്കാണ് ബിയർ കുപ്പി വെച്ചുള്ള അടിയിൽ കലാശിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Clash near kundara bar young man lost sight two arrested
Next Story