കൊല്ലം ബീച്ചിലെ സംഘർഷം; മൂന്നുപേർ കൂടി പിടിയിൽ
text_fieldsകൊല്ലം: ബീച്ചിലെ ക്രിസ്മസ് ആഘോഷത്തിനിടെ ഏറ്റുമുട്ടിയ യുവാക്കളിൽ മൂന്നുപേരെ കൂടി കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി.
മുണ്ടയ്ക്കൽ .പുതുവൽ പുരയിടം തിരുവാതിര നഗർ -16ൽ ആർ. ആനന്ദ് (20), സഹോദരൻ അരുൺ (25), പുതുവൽ പുരയിടം ബീച്ച് നഗർ 77ൽ വി. ഗോപകുമാർ (18) എന്നിവരാണ് പിടിയിലായത്.
ബീച്ചിൽ സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഇടയിലുണ്ടായ തർക്കത്തെ തുടർന്നാണ് യുവാക്കൾ ഏറ്റുമുട്ടിയത്. സംഭവത്തിൽ ഇരുവിഭാഗങ്ങളിലുമുള്ളവർക്ക് പരിക്കേറ്റിരുന്നു.
ഇവർ ജില്ല ആശുപത്രിയിലും കൊല്ലത്തെ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. സ്ഥലത്ത് ഏർപ്പെടുത്തിയ ശകതമായ പൊലീസ് വിന്യാസം മൂലം കൂടുതൽ അനിഷ്ട സംഭങ്ങൾ ഒഴിവായി. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ രതീഷ് കുമാർ, ഹരിദാസ്, പ്രമോദ്, ബാലചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.

