Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightക്രിസ്മസ്​-...

ക്രിസ്മസ്​- പുതുവത്സരാഘോഷം; പരിശോധന ശക്തമാക്കി എക്സൈസ്

text_fields
bookmark_border
excise inspection
cancel

കൊ​ല്ലം: ക്രി​സ്മ​സ്​- പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ എ​ക്​​സൈ​സ്​ പ​രി​ശോ​ധ​ന ​ശ​ക്​​ത​മാ​ക്കി. എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫി​സി​ൽ ജി​ല്ല ക​ൺ​ട്രോ​ൾ റൂ​മും ജി​ല്ല​യെ മൂ​ന്നാ​യി വി​ഭ​ജി​ച്ച് മൂ​ന്ന്​ സ്​​ട്രൈ​ക്കി​ങ്​ ഫോ​ഴ്സ് യൂ​നി​റ്റു​ക​ളും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ണ്ട്.

ജി​ല്ല അ​തി​ർ​ത്തി​യി​ൽ ആ​ര്യ​ങ്കാ​വ്, അ​ച്ച​ൻ​കോ​വി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബോ​ർ​ഡ​ർ പ​ട്രോ​ളി​ങ്​ യൂ​നി​റ്റും ക​ർ​മ​നി​ര​ത​രാ​ണ്. അ​ന​ധി​കൃ​ത മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ട​ത്ത് ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പു​ന​ലൂ​ർ, അ​ഞ്ച​ൽ, പ​ത്ത​നാ​പു​രം, കൊ​ല്ലം സ്പെ​ഷ​ൽ സ്ക്വാ​ഡ് എ​ന്നീ ഓ​ഫി​സു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ര്യ​ങ്കാ​വ്, അ​ച്ച​ൻ​കോ​വി​ൽ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യേ​ക റെ​യ്ഡു​ക​ളും മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്നു​ണ്ട്.

പൊ​ലീ​സ്, റ​വ​ന്യൂ, ഫോ​റ​സ്റ്റ്, ജി.​എ​സ്.​ടി., ഡോ​ഗ് സ്ക്വാ​ഡ്, ഫു​ഡ് സേ​ഫ്റ്റി, കോ​സ്റ്റ​ൽ പൊ​ലീ​സ് എ​ന്നീ വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​ക​ളും വ്യാ​പ​ക​മാ​യി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​ർ ഭാ​ഗ​ത്തു​നി​ന്നും 8.3524 ഗ്രാം ​എം.​ഡി.​എം.​എ യു​മാ​യി ഒ​രാ​ളെ​യും കൊ​ല്ലം പെ​രി​നാ​ട് ഭാ​ഗ​ത്ത് നി​ന്ന്​ 1.5 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യും ഒ​രാ​ളെ​യും, കൊ​ല്ലം പ​ട്ട​ത്താ​ന​ത്ത് വീ​ട്ടി​ൽ നി​ന്ന്​ അ​ന​ധി​കൃ​ത വൈ​ൻ നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ വീ​ര്യം കൂ​ടി​യ 3491 ലി​റ്റ​ർ വൈ​നു​മാ​യി ഒ​രാ​​െ​ള​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ജി​ല്ല​യി​ലെ ബാ​ർ ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി, ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ല്ലം ബീ​ച്ച്, അ​ഴീ​ക്ക​ൽ ബീ​ച്ച്, കൊ​ട്ടാ​ര​ക്ക​ര മീ​ൻ​പി​ടി പാ​റ, തെ​ന്മല ഇ​ക്കോ ടൂ​റി​സം പ്ര​ദേ​ശ​ങ്ങ​ൾ, പ​ര​വൂ​ർ ബീ​ച്ച് മേ​ഖ​ലക​ൾ, തി​രു​മു​ല്ല​വാ​രം തു​ട​ങ്ങി​യ ടൂ​റി​സ്റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലും ഡി.​ജെ പാ​ർ​ട്ടി സ​ഹി​ത​മു​ള്ള പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള റി​സോ​ർ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ര​ഹ​സ്യ നി​രീ​ക്ഷ​ണ​മു​ണ്ട്.

കൊ​ല്ലം എ​ക്സൈ​സ് ഇ​ന്റ​ലി​ജ​ൻ​സ് യൂ​നി​റ്റും ഈ ​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​കം നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു. ജി​ല്ല​യി​ൽ ഡി​സം​ബ​ർ ഒ​ന്നുമു​ത​ൽ 21 വ​രെ എ​ക്സൈ​സ് വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 90 അ​ബ്കാ​രി കേ​സു​ക​ളും 39 മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളു​മാ​ണെ​ടു​ത്ത​ത്. ഇ​വ​യി​ൽ 128 പേ​രെ അ​റ​സ്റ്റു ചെ​യ്തു. പു​ക​യി​ല ഉ​ൽ​പന്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 694 കേ​സു​ക​ളും ക​ണ്ടെ​ടു​ത്തു.

‘ആ​ഘോ​ഷം അ​തി​രു​ക​ട​ക്ക​രു​ത്​’

ആ​ഘോ​ഷ​ങ്ങ​ൾ അ​തി​രു​ക​ട​ക്കാ​തെ സൂ​ക്ഷി​ക്ക​ണം. അ​ന​ധി​കൃ​ത മ​ദ്യം ഒ​രു​കാ​ര​ണ​വ​ശാ​ലും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. വീ​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ബി​യ​ർ, വൈ​ൻ എ​ന്നി​വ​യി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ യാ​തൊ​രു​വി​ധ​ത്തി​ലു​മു​ള്ള വ​സ്തു​ക്ക​ളും ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്ക​രു​ത്. ഉ​പ​യോ​ഗി​ച്ചാ​ൽ ജീ​വ​ഹാ​നി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ജാ​ഗ്ര​ത കൈ​വി​ട​രു​ത്. ബി.​സു​രേ​ഷ് കൊ​ല്ലം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​ർ

പ​രാ​തി​ക​ൾ അ​റി​യി​ക്കാം

കൊ​ല്ലം​ ടോ​ൾ ഫ്രീ ​ന​മ്പ​ർ: 1800 425 5648, 155358

ജി​ല്ല ക​ൺ​ട്രോ​ൾ റൂം, ​കൊ​ല്ലം: 0474 2745648

താ​ലൂ​ക്ക് ക​ൺ​ട്രോ​ൾ റൂം, ​കൊ​ല്ലം: 0474 2760728, 9400069441

താ​ലൂ​ക്ക് ക​ൺ​ട്രോ​ൾ റൂം, ​ക​രു​നാ​ഗ​പ്പ​ള്ളി: 0476 2630831, 9400069443

താ​ലൂ​ക്ക് ക​ൺ​ട്രോ​ൾ റൂം, ​ശാ​സ്താം​കോ​ട്ട: 0476 2833470, 9400069448

താ​ലൂ​ക്ക് ക​ൺ​ട്രോ​ൾ റൂം, ​കൊ​ട്ടാ​ര​ക്ക​ര: 0474 2450265, 9400069446

താ​ലൂ​ക്ക് ക​ൺ​ട്രോ​ൾ റൂം, ​അ​ഞ്ച​ൽ: 0475 2274445, 9400069450

താ​ലൂ​ക്ക് ക​ൺ​ട്രോ​ൾ റൂം, ​പ​ത്ത​നാ​പു​രം: 0475 2321560, 9400068953

എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റ്, ആ​ര്യ​ങ്കാ​വ് : 0475 2211688, 9400069452

അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ, കൊ​ല്ലം: 9496002862

ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​ർ, കൊ​ല്ലം: 9447178054.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exciseinspectionfestival season
News Summary - Christmas - New Year celebration-Excise has been strengthened inspection
Next Story