Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightചിന്നക്കട സ്കൈവേ ആൻഡ്...

ചിന്നക്കട സ്കൈവേ ആൻഡ് അർബൻ പാർക്ക്; പദ്ധതി യാഥാർഥ്യമാക്കാൻ സർക്കാറിനെ സമീപിച്ച് കോർപറേഷൻ

text_fields
bookmark_border
ചിന്നക്കട സ്കൈവേ ആൻഡ് അർബൻ പാർക്ക്; പദ്ധതി യാഥാർഥ്യമാക്കാൻ സർക്കാറിനെ സമീപിച്ച് കോർപറേഷൻ
cancel

കൊ​ല്ലം: ന​ഗ​ര​ത്തി​ന്റെ ച​രി​ത്ര​പ​ര​വും വാ​ണി​ജ്യ​പ​ര​വു​മാ​യ കേ​ന്ദ്ര​മാ​യ ചി​ന്ന​ക്ക​ട​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​വ​ത​രി​പ്പി​ച്ച ‘ചി​ന്ന​ക്ക​ട സ്കൈ​വേ ആ​ൻ​ഡ് അ​ർ​ബ​ൻ പാ​ർ​ക്ക്’ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ച് കോ​ർ​പ​റേ​ഷ​ൻ. പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ത​യാ​റാ​ക്കി​യ രൂ​പ​രേ​ഖ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി, മേ​യ​ർ എ.​കെ. ഹ​ഫീ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് സ​മ​ർ​പ്പി​ച്ചു. ര​ണ്ട് ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക്ക് 200 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

നി​ല​വി​ലെ റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജി​ന്റെ ഭാ​ഗ​മാ​യു​ള്ള വ​ൻ​മ​തി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ ദൃ​ശ്യ​ത കു​റ​ക്കു​ക​യും കാ​ൽ​ന​ട​യാ​ത്ര, വ്യാ​പാ​രം, ന​ഗ​ര​സൗ​ന്ദ​ര്യം എ​ന്നി​വ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. നി​ല​വി​ലെ ഓ​വ​ർ​ബ്രി​ഡ്ജും അ​ണ്ട​ർ​പാ​സും നി​ല​നി​ർ​ത്തി വ​ൻ​മ​തി​ൽ നീ​ക്കി ആ​ധു​നി​ക എ​ലി​വേ​റ്റ​ഡ് ഫ്ലൈ​ഓ​വ​ർ നി​ർ​മി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചി​ന്ന​ക്ക​ട ക്ലോ​ക്ക് ട​വ​ർ മു​ത​ൽ കോ​ൺ​വെ​ന്റ് ജ​ങ്ഷ​ൻ വ​രെ ഏ​ക​ദേ​ശം 900 മീ​റ്റ​ർ നീ​ള​ത്തി​ൽ ഫ്ലൈ​ഓ​വ​ർ നി​ർ​മി​ക്കു​ക​യും താ​ഴെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന തു​റ​സ്സാ​യ ഇ​ട​ങ്ങ​ളും ഹ​രി​ത​മേ​ഖ​ല​ക​ളും ഒ​രു​ക്കു​ക​യും ചെ​യ്യും. ഇ​തി​നാ​യി ഏ​ക​ദേ​ശം 120 കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്നു.ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ക്ലോ​ക്ക് ട​വ​ർ മു​ത​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി വ​രെ 400 മീ​റ്റ​ർ നീ​ള​ത്തി​ൽ പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കും. ഇ​തി​ന് ഏ​ക​ദേ​ശം 80 കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്നു. സ്കൈ​വേ​യു​ടെ താ​ഴ്ഭാ​ഗം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ൽ തു​റ​സ്സാ​യ ക​ളി​യി​ട​ങ്ങ​ൾ, ലാ​ൻ​ഡ്‌ സ്‌​കേ​പ്പി​ങ്, പൊ​തു​പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​ക​ൾ, ന​ട​പ്പാ​ത​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന അ​ർ​ബ​ൻ പാ​ർ​ക്കാ​യും സ​ജ്ജ​മാ​ക്കും.

പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ചി​ന്ന​ക്ക​ട​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വീ​ണ്ടും ദൃ​ശ്യ​ത ല​ഭി​ക്കു​ക​യും ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യു​ക​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യം ല​ഭി​ക്കു​ക​യും ചെ​യ്യും. പൊ​തു​ച​ത്വ​ര​ങ്ങ​ൾ, ഹ​രി​ത ഇ​ട​ങ്ങ​ൾ, ആ​ധു​നി​ക ന​ഗ​ര​സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ ചി​ന്ന​ക്ക​ട​യെ കൊ​ല്ല​ത്തി​ന്റെ ആ​ധു​നി​ക ക​വാ​ട​മാ​യും പു​തി​യ ന​ഗ​ര ലാ​ൻ​ഡ്മാ​ർ​ക്കാ​യും മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം.200 കോ​ടി രൂ​പ എ​സ്റ്റി​മേ​റ്റ് തു​ക​യു​ള്ള പ​ദ്ധ​തി ചി​ന്ന​ക്ക​ട​യു​ടെ ച​രി​ത്ര​പ്രാ​ധാ​ന്യം വീ​ണ്ടെ​ടു​ക്കു​ക​യും ന​ഗ​ര​വി​ക​സ​ന​ത്തി​ന് പു​തി​യ ദി​ശ ന​ൽ​കു​ക​യും ചെ​യ്യു​ന്ന സു​പ്ര​ധാ​ന വി​ക​സ​ന​സം​രം​ഭ​മാ​യി​രി​ക്കു​മെ​ന്ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്‌​ണ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CorporationKollamSkyway
News Summary - Chinnakkada Skyway and Urban Park; Corporation approaches government to make project a reality
Next Story