Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസര്‍ക്കാര്‍, സ്വകാര്യ...

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ -മന്ത്രി ബിന്ദു കൃഷ്ണ

text_fields
bookmark_border
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ -മന്ത്രി ബിന്ദു കൃഷ്ണ
cancel
camera_alt

അംഗൻവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ടൗണ്‍ഹാളില്‍ മന്ത്രി ബിന്ദു കൃഷ്ണ നിര്‍വഹിക്കുന്നു

കൊല്ലം: അമ്പതിലധികം ജീവനക്കാരുള്ള പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങളില്‍ ശിശുസംരക്ഷണകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയിലെന്ന് മന്ത്രി ബിന്ദു കൃഷ്ണ. അംഗൻവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സി. കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അംഗൻവാടിയിലെ ഭക്ഷണ മെനു സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കും. അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ശിശുവികസന വകുപ്പ് തയാറാക്കിയ ‘കുഞ്ഞൂസ്’ കാര്‍ഡ്, അംഗൻവാടി പഠനം പൂര്‍ത്തിയാക്കിയ കുട്ടികളുടെ കോണ്‍വൊക്കേഷന്‍, പുതിയ കുട്ടികള്‍ക്ക് വെല്‍ക്കം കിറ്റ് എന്നിവയുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ ഡോ. ഉദയ സുകുമാരന്‍ അധ്യക്ഷയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി, കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷരായ വിന്‍സി ബൈജു, എം.എസ് ഗോപകുമാര്‍, കൗണ്‍സിലര്‍ ടി. ഷൈനി, വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മിള മേരി ജോസഫ്, അഡീഷനല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, വനിത ശിശുവികസന ഓഫിസര്‍ പി. ബിജി, വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍, അംഗൻവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsMinisterBindhu krishnaKollam
News Summary - Childcare centers in government and private institutions - Minister Bindu Krishna
Next Story