Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎ.ഐ കാമറ അഴിമതിയിൽ...

എ.ഐ കാമറ അഴിമതിയിൽ മുഖ്യമന്ത്രി ഒന്നാം പ്രതി-ചെന്നിത്തല

text_fields
bookmark_border
ramesh chennithala
cancel
camera_alt

യൂ​ത്ത് കോ​ൺ​ഗ്ര​സ്​ ജി​ല്ല സ​മ്മേ​ള​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​വും യു​വ​ജ​ന​റാ​ലി​യും ര​മേ​ശ്​ ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൊ​ല്ലം: എ.​ഐ കാ​മ​റ അ​ഴി​മ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി​യാ​ണ് ഒ​ന്നാം പ്ര​തി​യെ​ന്ന്​ കോ​ൺ​ഗ്ര​സ് നേതാവ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ കെ​ൽ​ട്രോ​ണി​ന്‍റെ പേ​രി​ൽ അ​ഴി​മ​തി ന​ട​ത്തു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി ചെ​യ്യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തി​നും അ​ഴി​മ​തി​യി​ൽ പ​ങ്കു​ണ്ട്. എ​ത്ര​ദൂ​രം പോ​യി​ട്ടാ​ണെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്ക് പു​റ​ത്തു​കൊ​ണ്ടു​വ​രും.

കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ത്തെ പി​ഴി​ഞ്ഞു​ണ്ടാ​ക്കു​ന്ന പ​ണ​മാ​ണ് സ്വ​കാ​ര്യ, ക​ട​ലാ​സ് ക​മ്പ​നി​ക​ൾ​ക്ക് അ​ഴി​മ​തി ന​ട​ത്തി പി​ണ​റാ​യി സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​തെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. യൂ​ത്ത് കോ​ൺ​ഗ്ര​സ്​ ജി​ല്ല സ​മ്മേ​ള​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​വും യു​വ​ജ​ന റാ​ലി​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്റ് ആ​ർ. അ​രു​ൺ​രാ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

എം.​എ​ൽ.​എ​മാ​രാ​യ ഷാ​ഫി പ​റ​മ്പി​ൽ, സി.​ആ​ർ.​ മ​ഹേ​ഷ്, ഡി.​സി.​സി പ്ര​സി​ഡ​ന്റ് രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, എ.​ഐ.​സി.​സി അം​ഗം ബി​ന്ദു കൃ​ഷ്ണ, ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ശ​ബ​രീ​നാ​ഥ്, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, ഫൈ​സ​ൽ കു​ള​പ്പാ​ടം, എ​സ്.​ജെ. പ്രേം​രാ​ജ്, വി​ഷ്ണു സു​നി​ൽ പ​ന്ത​ളം, ദി​നേ​ശ് ബാ​ബു, ജെ.​എ​സ്. അ​ഖി​ൽ, ജോ​ബി​ൻ ജേ​ക്ക​ബ്, റോ​ബി​ൻ പ​രു​മ​ല, കു​രു​വി​ള ജോ​സ​ഫ്, ആ​ർ.​എ​സ്. അ​ബി​ൻ, എ.​ഷാ​ന​വാ​സ് ഖാ​ൻ, എം.​എം.​ന​സീ​ർ, പി.​ജ​ർ​മി​യാ​സ്, സൂ​ര​ജ് ര​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​മ്മേ​ള​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ന്ന യു​വ​ജ​ന റാ​ലി​യി​ൽ നൂ​റു​ക​ണ​ക്കി​ന്​ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scamchief ministerAI camera
News Summary - Chief Minister is the first accused in the AI ​​camera scam
Next Story