Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിക്കന്‍ വില കുതിച്ചുയരുന്നു

text_fields
bookmark_border
ചിക്കന്‍ വില കുതിച്ചുയരുന്നു
cancel

കൊല്ലം: സംസ്ഥാനത്ത് ചിക്കന്‍വില കുതിച്ചുയരുന്നത് തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഇല്ലെങ്കിൽ ​േഹാട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌കരിക്കേണ്ടിവരുമെന്നും കേരള ഹോട്ടല്‍ ആൻഡ്​​ റസ്​റ്റോറൻറ്​ അസോസിയേഷന്‍ ജില്ല കമ്മിറ്റി. രണ്ടാഴ്ചക്കിടയില്‍ ഇരട്ടിയോളം രൂപയുടെ വർധനയാണ് ചിക്ക​െൻറ വിലയില്‍ ഉണ്ടായിട്ടുള്ളതെന്നും സംസ്ഥാനത്ത് ചിക്കന് കൃത്രിമ ക്ഷാമം സൃഷ്​ടിച്ച് വില വർധിപ്പിക്കുന്നതിന് പിന്നില്‍ ഇതരസംസ്ഥാന ചിക്കന്‍ ലോബിയാണെന്നും അസോസിയേഷന്‍ ആരോപിച്ചു.

കോവിഡ്​ പ്രതിസന്ധിയില്‍ ഹോട്ടല്‍ മേഖലക്ക് ചിക്ക​െൻറ വിലവർധന കനത്ത തിരിച്ചടിയാണെന്നും വില കൂട്ടിവില്‍ക്കാൻ കഴിയാത്ത സാഹചര്യമാണെന്നും വിലക്കയറ്റം തടയാന്‍ അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ജില്ല പ്രസിഡൻറ്​ ആര്‍. ചന്ദ്രശേഖരനും (മഹാലക്ഷ്മി), സെക്രട്ടറി രാജീവ് ദേവലോകവും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chicken prices are soaring
Next Story